കേരള ഹൈക്കോടതിയില്‍ ഇനി പുതിയ ജഡ്ജിമാര്‍; അഞ്ച് പേരെ കൊളീജിയം ശുപാര്‍ശ ചെയ്തു
kERALA NEWS
കേരള ഹൈക്കോടതിയില്‍ ഇനി പുതിയ ജഡ്ജിമാര്‍; അഞ്ച് പേരെ കൊളീജിയം ശുപാര്‍ശ ചെയ്തു
ന്യൂസ് ഡെസ്‌ക്
Thursday, 11th October 2018, 10:25 pm

കൊച്ചി : കേരള ഹൈക്കോടതി ജഡ്ജിമാരായി അഞ്ച് പേരെ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. അഭിഭാഷകരായ വി.ജി അരുണ്‍, എന്‍ നാഗരേഷ്, പി.വി കുഞ്ഞികൃഷ്ണന്‍ എന്നിവരെയും ജില്ലാ ജഡ്ജിമാരായ ടി.വി അനില്‍കുമാര്‍, എന്‍ അനില്‍കുമാര്‍ എന്നിവരെയുമാണ് ഹൈക്കോടതി ജഡ്ജിമാരായി കൊളീജിയം ശുപാര്‍ശ ചെയ്തത്.

ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിന് നല്‍കി. ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയ മൂന്ന് പേരുടെ പേര് പരിഗണിക്കുന്നത് നീട്ടിവച്ചിട്ടുണ്ട്. എസ് രമേശ്, വിജു എബ്രഹാം,ജോര്‍ജ് വര്‍ഗ്ഗീസ് എന്നിവരെ ശുപാര്‍ശ ചെയ്തതാണ് നീട്ടിയത്.

ALSO READ: ശശി തരൂര്‍ കോണ്‍ഗ്രസിന്റെ ഐ.ടി സെല്‍ മേധാവി

അതേസമയം അഡ്വ. ഗോപാലിനെ കൊളീജിയം ശുപാര്‍ശ ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ വരുമാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും മതിയായ യോഗ്യതക്കുറവുമാണ് ശുപാര്‍ശ ചെയ്യാതിരിക്കാന്‍ കാരണം.

സുപ്രീംകോടതി ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോകുര്‍, കുര്യന്‍ ജോസഫ് എന്നിരടങ്ങിയ കൊളീജിയമാണ് മറ്റുള്ളവരുടെ പേരുകള്‍ നിര്‍ദേശിച്ചത്.

WATCH THIS VIDEO: