എഡിറ്റര്‍
എഡിറ്റര്‍
സുപ്രീം കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി ജഡ്ജ്; അറസ്റ്റ് വാറണ്ട് സ്‌റ്റേ ചെയ്ത് ജസ്റ്റിസ് കര്‍ണന്റെ തിരിച്ചടി
എഡിറ്റര്‍
Friday 10th March 2017 8:12pm

ന്യൂദല്‍ഹി: സുപ്രീം കോടതി ബെഞ്ചിന്റെ തനിക്കെതിരെയുള്ള അറസ്റ്റ് വാറണ്ട് സ്റ്റേ ചെയ്ത് ജസ്റ്റിസ് സി.എസ്.കര്‍ണന്റെ തിരിച്ചടി. കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന കര്‍ണര്‍ തനിക്കെതിരെയുള്ള കോടതിയലക്ഷ്യ നടപടികളെ ചോദ്യം ചെയ്യുകയും ഉത്തരവ് സ്‌റ്റേ ചെയ്യുകയുമായിരുന്നു. തൊട്ടു പിന്നാലെ ചീഫ് ജസ്റ്റിസടക്കം തനിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ഏഴ് ജസ്റ്റിസുമാര്‍ക്കെതിരെ സി.ബി.ഐ അന്വേഷണത്തിനും ഉത്തരവിടുകയും ചെയ്യുകയായിരുന്നു.

ഇതോടെ അരങ്ങൊരുങ്ങിയത് സുപ്രീം കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്യുന്ന അപൂര്‍വ്വമായ സാഹചര്യത്തിനാണ്. ദളിത് അട്രോസിറ്റി ആക്ട് സുപ്രീം കോടതി ജസ്റ്റിസുമാര്‍ ലംഘിച്ചോയെന്ന് പരിശോധിക്കാനാണ് ജസ്റ്റിസ് കര്‍ണന്‍ സി.ബി.ഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ വീണ്ടും അടിച്ചമര്‍ത്തപ്പെടുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിന്റെ ഭാഗമാണ് തനിക്കെതിരെയുള്ള അറസ്റ്റ് വാറണ്ടെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത സംഭവമാണിതെന്ന് ജസ്റ്റിസ് കര്‍ണന്‍ തന്നെ സംഭവത്തെ കുറിച്ച് അഭിപ്രായപ്പെടുന്നു. ഒരു ഹൈക്കോടതി ജഡ്ജിയ്ക്ക് സുപ്രീം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച അസാധാരണ സംഭവത്തിന് പിന്നാലെയാണ് സുപ്രീം കോടതി ജസ്റ്റിസുമാര്‍ക്കെതിരെ ജസ്റ്റിസ് കര്‍ണന്റെ തിരിച്ചടി.


Also Read: ‘ഒഫീഷലിനെ കോഹ്‌ലി ബോട്ടിലു കൊണ്ട് തല്ലി, കുംബ്ലെ അരങ്ങിന് പിന്നില്‍ കരുക്കള്‍ നീക്കുന്നു’; ടീം ഇന്ത്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഓസീസ് ദിനപത്രം


തനിക്കെതിരെ വാറണ്ടിന് ആവശ്യപ്പെട്ട അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്താഗിയ്‌ക്കെതിരേയും ഏഴു സുപ്രീം കോടതി ജസ്റ്റിസുമാര്‍ക്കുമെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജസ്റ്റിസ് കര്‍ണന്‍ സി.ബി.ഐയോട് ആവശ്യപ്പെട്ടത്.

നേരത്തെ, ജസ്റ്റിസ് കര്‍ണന്റെ ഭരണപരമായ അധികാരങ്ങള്‍ സുപ്രീം കോടതി എടുത്തു കളഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയാണ് അദ്ദേഹത്തിന്റെ പുതിയ നീക്കം.

Advertisement