ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Nipah virus
നിപാ: സര്‍ക്കാരിനെ അഭിനന്ദിച്ച് ഹൈക്കോടതി
ന്യൂസ് ഡെസ്‌ക്
Wednesday 13th June 2018 6:23pm

കൊച്ചി: കോഴിക്കോടും മലപ്പുറത്തും പടര്‍ന്ന നിപാ വൈറസ് ബാധയെ വരുതിയിലാക്കിയ സര്‍ക്കാരിനെ അഭിനന്ദിച്ച് ഹൈക്കോടതി. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച കോടതി ആരോഗ്യപ്രവര്‍ത്തകര്‍ അവരുടെ ചുമതലകള്‍ക്കപ്പുറം പോയി നിസ്വാര്‍ത്ഥ സേവനം കാഴ്ച വച്ചെന്നും പറഞ്ഞു.

മോഹനന്‍ വൈദ്യര്‍, ജേക്കബ് വടക്കാഞ്ചേരി എന്നിവരുടെ വ്യാജ പ്രചാരണ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിയമവിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ അഭിനന്ദനം.

തക്ക സമയത്ത് ആവശ്യമായ സഹായം ഉറപ്പാക്കിയ കേന്ദ്ര സര്‍ക്കാരിനെയും ചീഫ് ജസ്റ്റിസ് റിഷികേശ് റോയ്, ജസ്റ്റിസ് സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് അഭിനന്ദിച്ചു.

മോഹനന്‍ വൈദ്യര്‍, ജേക്കബ് വടക്കാഞ്ചേരി എന്നിവരുടെ വ്യാജ പ്രചാരണ വീഡിയോ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Advertisement