എഡിറ്റര്‍
എഡിറ്റര്‍
അനധികൃത പാറമടകള്‍ പൂട്ടണമെന്ന ഉത്തരവിന് ഹൈക്കോടതി സ്റ്റേ
എഡിറ്റര്‍
Wednesday 6th August 2014 4:13pm

QUARRY കൊച്ചി: പാറമടകള്‍ പൂട്ടണമെന്ന ഉത്തരവിന് ഹൈക്കോടതിയുടെ താത്കാലിക സ്റ്റേ. പാരിസ്ഥിതിക അനുമതിയില്ലാത്ത ക്വാറികള്‍ പൂട്ടണമെന്ന ജിയോളജി ഡയറക്ടറുടെ ഉത്തരവാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് സ്‌റ്റേ ചെയ്തത്.

അനധികൃത ക്വാറികള്‍ പൂട്ടണമെന്ന ഹരിത ട്രിബ്യൂണല്‍ വിധിയെ തുടര്‍ന്നാണ് ജിയോളജി ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. കേരളത്തിലെ അനധികൃത പാറമടകളുടെയും ക്വാറികളുടെയും മണല്‍ ഖനനത്തിന്റെയും ലൈസന്‍സുകള്‍ റദ്ദാക്കണമെന്നായിരുന്നു ഹരിത ട്രിബ്യൂണല്‍ നിര്‍ദേശിച്ചത്. അനധികൃത മണല്‍ ഖനനം അനുവദിക്കരുതെന്നും പുതിയ ലൈസന്‍സിന് കര്‍ശന വ്യവസ്ഥകള്‍ പാലിക്കണമെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കിയിരുന്നു.

അനധികൃത പാറമടകളുടെ ലൈസന്‍സുകള്‍ റദ്ദാക്കുന്നതോടെ സംസ്ഥാനത്തെ 2400ഓളം ക്വാറികള്‍ അടച്ചുപൂട്ടേണ്ട സാഹചര്യമായിരുന്നു. പാറമടകള്‍ പെട്ടെന്ന് പൂട്ടാനാവില്ലെന്നും പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിനായി ഒരു വര്‍ഷത്തെ സാവകാശം നല്‍കണമെന്നും ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ ഹരിത ട്രിബ്യൂണലില്‍ സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജി വിമര്‍ശനത്തിനിരയായിരുന്നു.

പാറമടകള്‍ തത്ക്കാലം പൂട്ടേണ്ടെന്ന ഉത്തരവ് നിലവില്‍ വരുന്നതോടെ അനധികൃത പാറമടകള്‍ക്ക് നിര്‍ബാധം പ്രവര്‍ത്തിക്കാനാവും.

 

 

Advertisement