ചെന്നൈ: മലയാളത്തില്‍ മഹേഷിന്റെ പ്രതികാരം സിനിമയിറങ്ങിയപ്പോള്‍ ഏറെ ഹിറ്റായ വാക്കായിരുന്നു പോത്തേട്ടന് ബ്രില്ല്യന്‍സ് എന്നത്. സംവിധായകന് ദിലീഷ് പോത്തന് ഒരോ സീനുകളിലും പുലര്‍ത്തിയ സൂക്ഷമത കണ്ടെത്തുന്നതിന് സോഷ്യല്‍ മീഡിയ നല്കിയ പേരായിരുന്നു പോത്തേട്ടന് ബ്രില്ല്യന്‍സ്.
ഇത്തരത്തില്‍ മറ്റൊരു ബ്രില്ല്യന്‍സ് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സംവിധായകന് രാംകുമാറിന്റെ രാക്ഷസന് സിനിമയെ ആണ് ഇത്തരത്തില്‍ ‘ബ്രില്ല്യന്‍സ്’ ടെസ്റ്റിന് വിധേയമാകുന്നത്.
ഈ വര്‍ഷത്തെ ഏറ്റവും മികച്ച് തമിഴ് ത്രില്ലറുകളില്‍ ഒന്നാണ് രാക്ഷസന്. പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ ചിത്രത്തിന് കേരളത്തിലും വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. വിഷ്ണു വിശാല്‍ നായകനായ ചിത്രത്തിലെ ബ്രില്ല്യന്‍സുകള്‍ കണ്ടെത്തി വീഡിയോ ചെയ്തിരിക്കുന്നത്
Avant Grande എന്ന തമിഴ് യൂട്യൂബ് ചാനലാണ്.
കഥാപാത്രങ്ങളുടെ വസ്ത്രങ്ങള്‍ ഉള്‍പ്പടെയുള്ള അതിസൂക്ഷ്മമായ കാര്യങ്ങള്‍ എങ്ങനെയാണ് സംവിധായകന് ഉപയോഗപ്പെടുത്തിയത് എന്ന് വിഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. സിനിമയില്‍ പറ്റിയ ചെറിയ ചില തെറ്റുകളും ഇവര്‍ കണ്ടെത്തുന്നുണ്ട്.
നേരത്തെ സിനിമയിലെ പ്രധാന കഥാപാത്രമായ പ്രധാനകഥാപാത്രമായ സൈക്കോ കൊലയാളി ക്രിസ്റ്റഫറുടെ മേക്കിങ് വിഡിയോയും വൈറലായിരുന്നു.ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ശരവണനായിരുന്നു ക്രിസ്റ്റഫറായി എത്തിയത്.
DoolNews Video