എഡിറ്റര്‍
എഡിറ്റര്‍
കനത്തമഴയെ തുടര്‍ന്ന് കക്കയം വാലിയില്‍ ഉരുള്‍പൊട്ടി; വിനോദ സഞ്ചാരികളും ഉദ്യോഗസ്ഥരും പ്രദേശത്ത് കുടുങ്ങി
എഡിറ്റര്‍
Friday 13th October 2017 5:38pm


ഫയല്‍ ചിത്രം.

കോഴിക്കോട്: ജില്ലയിലെ മലയോര മേഖലകളില്‍ കനത്ത മഴയെ തുടര്‍ന്ന് കക്കയം വാലിയില്‍ ഉരുള്‍പൊട്ടി. കക്കയം ഡാമിലേക്ക് പോകുന്ന വഴിയിലാണ് ഉരുള്‍പൊട്ടല്‍.

അപ്രതീക്ഷിതമായി ഉരുള്‍പ്പെട്ടിയതിനെ തുടര്‍ന്ന് കക്കയം ഡാം സന്ദര്‍ശിക്കാനെത്തിയ വിനോദ സഞ്ചാരികളും ഉദ്യോഗസ്ഥരും പ്രദേശത്ത് കുടുങ്ങികിടക്കുകയാണ് ഗതാഗതം പുനഃസ്ഥാപിച്ചാല്‍ മാത്രമെ വിനോദ സഞ്ചാരികള്‍ അടക്കമുള്ളവര്‍ക്ക് അവിടെനിന്ന് തിരിച്ച് പോരാന്‍ കഴിയു.

ഇതിനിടെ,കനത്ത മഴയെത്തുടര്‍ന്ന് താമരശേരി ചുരത്തിലെ ഏഴാം വളവില്‍ റോഡ് ഒലിച്ചുപോയി. ചുരത്തില്‍ ഇതിനെ തുടര്‍ന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Advertisement