ഹൃദയം തുണച്ചു; സാമന്ത - വിജയ് ദേവരക്കൊണ്ട ചിത്രത്തില്‍ എ.ആര്‍. റഹ്മാന് പകരക്കാരനായി ഹിഷാം അബ്ദുള്‍ വഹാബ്
Entertainment news
ഹൃദയം തുണച്ചു; സാമന്ത - വിജയ് ദേവരക്കൊണ്ട ചിത്രത്തില്‍ എ.ആര്‍. റഹ്മാന് പകരക്കാരനായി ഹിഷാം അബ്ദുള്‍ വഹാബ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 21st April 2022, 1:04 pm

മലയാളികള്‍ ഏറെ സ്‌നേഹത്തോടെ നെഞ്ചേറ്റിയ ചിത്രമാണ് വിനീത് ശ്രീനിവാസന്‍ – പ്രണവ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ഹൃദയം. സനിമയിലെ കഥാപാത്രങ്ങളെയെന്ന പോലെ സിനിമയിലെ പാട്ടുകളും ബാക്ഗ്രൗണ്ട് സ്‌കോറുകളും എല്ലാം തന്നെ ഒന്നിനൊന്ന് മികച്ചതായിരുന്നു.

സിനിമയുടെ ആസ്വാദനാനുഭവത്തിന് ആ പാട്ടുകള്‍ വഹിച്ച പങ്ക് ചില്ലറയല്ല. ഹിഷാം അബ്ദുള്‍ വഹാബാണ് ഹൃദയത്തിലൂടെ ഹൃദയങ്ങള്‍ കീഴടക്കിയത്.

ഹിഷാമിന്റെ കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് ത്രൂ ആയ ചിത്രം മറ്റൊരു കരിയര്‍ ഡിഫൈനിംഗ് മൊമന്റ് കൂടിയാണ് അദ്ദേഹത്തിന് നല്‍കാനൊരുങ്ങുന്നത്. സാമന്ത – വിജയ് ദേവരക്കൊണ്ട ചിത്രമായ ഖുശിയിലൂടെ ടോളിവുഡിനും തന്റെ സംഗീതം പകര്‍ന്നു നല്‍കാനൊരുങ്ങുകയാണ് ഹിഷാം.

നിന്നു കോരി, മജിലി, ടക്ക് ജഗദീഷ് തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധാനയകനായ ശിവ നിര്‍വാണയാണ് ഖുശിയുടേയും സംവിധായകന്‍. ഹൃദയത്തിലെ ഗാനങ്ങള്‍ സ്ഥിരമായി കേട്ടിരുന്ന ശിവ അങ്ങനെയാണ് ഹിഷാമിനെ ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്.

എ.ആര്‍. റഹ്മാന്‍, അനിരുദ്ധ് എന്നിവരെയാണ് ശിവ ചിത്രത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത് എങ്കിലും അവസാനം അത് ഹിഷാം അബ്ദുള്‍ വഹാബിലേക്ക് എത്തുകയായിരുന്നു.

ചിത്രത്തിലെ ഗാനങ്ങളുടെ കമ്പോസിങ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

ഹൃദയത്തിന് ശേഷം വലിയൊരു ആല്‍ബം ചെയ്യണമെന്ന തന്റെ ആഗ്രഹം ഖുശിയിലൂടെ പൂര്‍ത്തീകരിക്കുകയാണ് എന്നാണ് ഹിഷാം വെളിപ്പെടുത്തിയത്.

പുഷ്പക്ക് ശേഷം മൈത്രി മൂവി മേക്കേഴ്സ് നിര്‍മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണിത്. കാശ്മീരാണ് പ്രധാന ലൊക്കേഷന്‍. ഡിസംബറില്‍ ചിത്രം തീയറ്ററുകളിലെത്തും.

Content Highlight: Hesham Abdul Wahab to compose foe Vijay Devarakonda and Samantha movie