ആപ്പിള്‍ കാര്‍ട്ടണില്‍ കടത്താന്‍ ശ്രമിച്ച 250കോടി വില വരുന്ന ഹെറോയിന്‍ പിടികൂടി
national news
ആപ്പിള്‍ കാര്‍ട്ടണില്‍ കടത്താന്‍ ശ്രമിച്ച 250കോടി വില വരുന്ന ഹെറോയിന്‍ പിടികൂടി
ന്യൂസ് ഡെസ്‌ക്
Thursday, 8th November 2018, 10:41 pm

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ കുപ്വാരയില്‍ നിന്ന് ദല്‍ഹിയിലേക്ക് കടത്തുകയായിരുന്ന 200 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി. ആപ്പിളുകള്‍ കൊണ്ടുപോകാനുപയോഗിക്കുന്ന കാര്‍ഡ്ബോര്‍ഡ് പെട്ടികളിലാക്കിയാണ് ഹെറോയിന്‍ കടത്താന്‍ ശ്രമിച്ചത്.

50.10 കിലോ വരുന്ന ഹെറോയിനാണ് പിടികൂടിയത്. നോര്‍ത്ത് ദല്‍ഹിയിലെ ആസാദ്പൂര്‍ മന്‍ദിയിലേക്ക് കടത്താന്‍ ആയിരുന്നു ശ്രമം എന്ന് പൊലീസ് പറഞ്ഞു.
നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും ജമ്മു പൊലീസും ചേര്‍ഡന്ന് നടത്തിയ പരിശോധനയിലാണ് ട്രക്കിനുള്ളില്‍ പെട്ടിയിലാക്കിയ നിലയില്‍ ഹെറോയിന്‍ കണ്ടെത്തിയത്.

Also Read:  നാഥനില്ലാ പരാതിക്ക് മറുപടിയില്ല: പി.കെ ശശിക്കെതിരായി യുവതി വീണ്ടും കേന്ദ്ര നേതൃത്വത്തിനു നല്കിയ പരാതിയെ കുറിച്ച് മന്ത്രി എ.കെ ബാലന്‍

ജമ്മുവിലെ ഹൈവേ ടോള്‍പ്ലാസയില്‍ വച്ചാണ് ട്രക്ക് പിടിച്ചെടുക്കുന്നത്.ട്രക്ക് ഡ്രൈവറെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 250 കോടി വരെ ലഭിക്കാവുന്ന ഹെറോയിനാണ് പിടികൂടിയതെന്ന് നാര്‍കോട്ടിക്‌സ് വിദഗ്ദര്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാകുമെന്നും ഇവര്‍ അറിയിച്ചു.