എഡിറ്റര്‍
എഡിറ്റര്‍
തന്റെ മുന്നില്‍ മുട്ടു വിറച്ചെന്ന കോഹ്‌ലിയുടെ വെളിപ്പെടുത്തലിനു മറുപടിയുമായി പാക് ബൗളര്‍
എഡിറ്റര്‍
Friday 20th October 2017 4:22pm

 

മുംബൈ: ഇന്ത്യയും പാകിസ്ഥാനും മൈതാനത്ത് ചിരവൈരികളായാണ് അറിയപ്പെടുന്നത്. ഇരുടീമും തമ്മിലുള്ള മത്സരങ്ങള്‍ വന്നാല്‍ അതിന്റെ യാഥാര്‍ത്ഥ്യം കാണികള്‍ക്കും അറിയാന്‍ കഴിയും. എന്നാല്‍ കളത്തിനുപുറത്ത താരങ്ങള്‍ പരസ്പരം സ്‌നേഹവുംബഹുമാനവുംകാത്തുസൂക്ഷിക്കുന്നവരാണ്. വിരേന്ദര്‍ സെവാഗിന്റെയും ഷാഹിദ് അഫ്രിദിയുടെയുംപൊരുമാറ്റങ്ങള്‍ ഇതിനു തെളിവാണ്.


Also Read: ഹക്കിമിന്റെ മദറിലും, അച്ചന്മാരുടെ എല്‍.എഫിലും യുസഫ് അലിയുടെ ലേക് ഷോറിലും സമരവുമായി ഞങ്ങളുണ്ട്; കെ.വി.എം ആശുപത്രിയിലേത് ജിഹാദികള്‍ പിന്തുണച്ച സമരമാണെന്ന പ്രചരണത്തിനെതിരെ യു.എന്‍.എ


മുന്‍ താരങ്ങള്‍ മാത്രമല്ല നിലവില്‍ മൈതാനത്തെ തീപിടിപ്പിക്കുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും കഴിഞ്ഞദിവസം പാക് താരത്തെക്കുറിച്ച് ഒരു പ്രസ്താവന നടത്തിയിരുന്നു. ബോളിവുഡ് താരം ആമിര്‍ ഖാനുമായിനടത്തിയ അഭിമുഖത്തിലായിരുന്നു കോഹ്‌ലി താന്‍ നേരിട്ട ഏറ്റവും മികച്ച ബോളര്‍മാരിലൊരാള്‍ പാക് താരമാണെന്ന് പറഞ്ഞത്.

ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ബോളര്‍മാരില്‍ പാക്കിസ്ഥാന്‍ യുവതാരം മുഹമ്മദ് ആമിറുമുണ്ടെന്നായിരുന്നു വിരാട് അഭിപ്രായപ്പെട്ടത് താരത്തിന്റെ ബോളിങ്ങിനു മുന്നില്‍ തനിക്ക് മുട്ടുവിറച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞിരുന്നു.
ഒടുവില്‍ കോഹ്‌ലിയുടെ അഭിനന്ദനത്തിനു മറുപടിയുമായി എത്തിയിരിക്കുകയാണ് മുഹമ്മദ് ആമിര്‍. കോഹ്‌ലിയുടെ പ്രശംസ തനിക്കു കിട്ടിയ ഏറ്റവും വലിയ ബഹുമതിയാണെന്നാണ് ആമിര്‍ പറയുന്നത്. കോഹ്‌ലി ഏറ്റവും മികച്ച ക്യാപ്റ്റനാണെന്ന് ക്രിക്കറ്റ് ലോകത്തിനറിയാം. അദ്ദേഹത്തിനെതിരേ ബോളറിയുമ്പോള്‍ ഏറ്റവും മികച്ച രീതിയിലായിരിക്കണം. ഒരു പിഴവ് മതി, കോഹ്‌ലി മത്സരം കയ്യിലാക്കും.’ താരം പറഞ്ഞു.

Advertisement