വാട്സ് ആപ്പ് നിങ്ങളുടെ ഫോട്ടോസും വീഡിയോയുമൊക്കെ നഷ്ടപ്പെട്ടേക്കാം, ഡാറ്റകള്‍ ബാക്ക് അപ്പ് ചെയ്യേണ്ടതിങ്ങനെ
TechNews
വാട്സ് ആപ്പ് നിങ്ങളുടെ ഫോട്ടോസും വീഡിയോയുമൊക്കെ നഷ്ടപ്പെട്ടേക്കാം, ഡാറ്റകള്‍ ബാക്ക് അപ്പ് ചെയ്യേണ്ടതിങ്ങനെ
ന്യൂസ് ഡെസ്‌ക്
Tuesday, 21st August 2018, 3:38 pm

 

കഴിഞ്ഞ ഒരു വര്‍ഷത്തിലിടെ വാട്സ് ആപ്പ് ബാക്ക് അപ്പ് ചെയ്യാത്ത എല്ലാ വാട്സ്് അപ്പ് ഡാറ്റകളും ഉപഭോക്താക്കള്‍ക്ക് 2018 നവംമ്പര്‍ 12 ന് നഷ്ടമാകുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചിരിക്കുകയാണ്. ആവശ്യമായ ഡാറ്റകള്‍ നിങ്ങള്‍ക്ക് ഇതിന് മുന്‍പോ ഗൂഗിള്‍ ഡ്രൈവില്‍ സംഭരിച്ച് വയ്ക്കാവുന്നതാണ്.

നിങ്ങളുടെ വാട്സ് ആപ്പ് ഡാറ്റകളായ ചാറ്റ്, ഫോട്ടോസുകള്‍, വീഡിയോസ്, മറ്റ് ഡാറ്റകള്‍ എന്നിവ നിങ്ങള്‍ക്ക് ബാക്ക് അപ്പ് ചെയ്യാവുന്നതാണ്. ഗൂഗിള്‍ ഡ്രൈവില്‍ നിങ്ങളുടെ ഡാറ്റകള്‍ സംഭവിച്ചുവെയ്ക്കാന്‍ ചെയ്യേണ്ടത്:

1) നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ആദ്യം വാട്സ് ആപ്പ് ഓപ്പണ്‍ ചെയ്യുക.

2) മെനുവില്‍ സെറ്റിങ്ങ്സ് ഓപ്പ്ഷനില്‍ “ചാറ്റ്” ഓപ്ഷന്‍ സെലക്ട് ചെയ്യുക.

3) ഇപ്പോല്‍ ലഭിച്ചതില്‍ ചാറ്റ് ബാക്കപ്പ് ഓപ്ഷന്‍ കാണാം.

4) വാട്സ് ആപ്പ് ഡാറ്റകള്‍ ഗൂഗിള്‍ ഡ്രൈവില്‍ സ്റ്റോര്‍ ചെയ്യുന്നതിനായുള്ള ഓപ്ഷന്‍സ് കാണാം.

(daily, weekly, monthly or manually) ഇതില്‍ ആവശ്യാനുസരണം നിങ്ങളുടേത് സെലക്ട് ചെയ്യുക.

5)ഏത് ഗൂഗിള്‍ അക്കൗണ്ടില്‍ നിന്നാണോ നിങ്ങള്‍ ബാക്ക് അപ്പ് ചെയ്യാന്‍ ആഗ്രഹിക്കുന്നത്, ആ അക്കൗണ്ട് എന്റര്‍ ചെയ്യുക.

6)നിങ്ങളുടെ ബാക്കപ്പ് റീസ്റ്റോര്‍ ചെയ്യുന്നതിനായ് നിങ്ങള്‍ വൈ ഫൈ/ സെല്ലുല്ലാര്‍ ഡാറ്റ ഏതാണോ തിരഞ്ഞെടുക്കുന്നത് അത് സെലക്ട് ചെയ്യുക.