സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ ആമിയായി കണ്‍മണി; അഭിനന്ദനങ്ങളുമായി മഞ്ജു
Entertainment news
സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ ആമിയായി കണ്‍മണി; അഭിനന്ദനങ്ങളുമായി മഞ്ജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th September 2021, 6:03 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മുക്ത ജോര്‍ജ്. 2005ല്‍ മലയാള സിനിമയുടെ വെള്ളിത്തിരയിലേക്ക് കാലെടുത്തു വെച്ച താരം അച്ഛനുറങ്ങാത്ത വീട് അടക്കം മികച്ച സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളില്‍ സ്ഥിരസാന്നിധ്യമാണ് താരം. മകള്‍ കിയാരയ്‌ക്കൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും താരം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.

ഇപ്പോള്‍ മുക്ത കണ്‍മണി(കിയാര)യുടെ ഒരു ഇന്‍സ്റ്റഗ്രാം റീല്‍സ് പങ്കുവെച്ചിരിക്കുകയാണ്. സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ മഞ്ജു വാര്യരുടെ ഡബ്‌സ്മാഷ് വീഡിയോ ആണ് കണ്‍മണി ചെയ്തിട്ടുള്ളത്.

 

View this post on Instagram

 

A post shared by muktha (@actressmuktha)

 

കണ്‍മണിയുടെ വീഡിയോയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. ‘അമ്മയെ പോലെ മകളും, ഇത്ര ചെറുപ്പത്തില്‍ തന്നെ ഇത്രയും നന്നായി അഭിനയിക്കുന്നു,’ തുടങ്ങിയ കമന്റുകളാണ് ആരാധകര്‍ പങ്കുവെക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ വീഡിയോയ്ക്ക് അഭിനന്ദനവുമായി മഞ്ജു വാര്യര്‍ തന്നെ എത്തിയിരിക്കുകയാണ്. ‘ വീഡിയോയ്ക്ക് ഒരുപാട് നന്ദി, ഇപ്പോഴാണ് ഇത് കണ്ടത്,’ എന്നാണ് ലവ് ഇമോജിക്കൊപ്പം മഞ്ജു കണ്‍മണിയെ അഭിനന്ദിച്ചത്.

മഞ്ജു അയച്ച മെസേജിന്റെ സ്‌ക്രീന്‍ഷോട്ടും മുക്ത പങ്കുവെച്ചിട്ടുണ്ട്. ”താങ്ക് യൂ ലേഡി സൂപ്പര്‍ സ്റ്റാര്‍’ എന്നാണ് മുക്ത ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്.

അമ്മയുടെ പാത പിന്തുടര്‍ന്ന് കിയാരയും സിനിമാ ലോകത്തേക്ക് കാലെടുത്തു വെക്കാന്‍ ഒരുങ്ങുകയാണ്. സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളാകുന്ന പത്താം വളവ് എന്ന ചിത്രത്തിലൂടെയാണ് കിയാര അഭിനയരംഗത്ത് അരങ്ങേറുന്നത്. എം. പത്മകുമാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. മുക്തയുടെ ഭര്‍തൃസഹോദരിയും ഗായികയുമായ റിമി ടോമിയുടെ യൂട്യൂബ് ചാനലിലെ കുക്കറി ഷോകളിലും കിയാര പ്രത്യക്ഷപ്പെടാറുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Here’s how Muktha’s daughter Kanmani left Manju Warrier awed