'ഇന്ത്യയിലെ ഹിന്ദുക്കള്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളോടൊപ്പം സമാധാനത്തില്‍ കഴിഞ്ഞിരുന്നെങ്കില്‍'; ഹിന്ദു ദൈവങ്ങളുടെ ഫോട്ടോ പങ്കുവെച്ച് യു.എ.ഇ രാജകുമാരി
World News
'ഇന്ത്യയിലെ ഹിന്ദുക്കള്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളോടൊപ്പം സമാധാനത്തില്‍ കഴിഞ്ഞിരുന്നെങ്കില്‍'; ഹിന്ദു ദൈവങ്ങളുടെ ഫോട്ടോ പങ്കുവെച്ച് യു.എ.ഇ രാജകുമാരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th November 2021, 3:55 pm

ദുബായ്: ഇന്ത്യയിലെ ഹിന്ദുക്കള്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളോടൊപ്പം സമാധാനത്തില്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നതായി യു.എ.ഇ രാജകുമാരിയും ബിസിനസുകാരിയുമായ ഹിന്ദ് ബിന്ദ് ഫൈസല്‍ അല്‍ ഖാസിമി.

ഹിന്ദു ദൈവങ്ങളായ മഹാശിവന്റയും പാര്‍വതിയുടെയും ഗണപതിയുടെയും മുരുകന്റെയും ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഹിന്ദ് ബിന്ദിന്റെ ട്വീറ്റ്.

ശിവന്റെയും പാര്‍വതിയുടെയും ഗണപതിയുടെയും മുരുകന്റെയും അടുത്ത് കാണുന്ന പാമ്പ്, മയില്‍, സിംഹം തുടങ്ങിയ ജീവികള്‍ പ്രകൃതിയില്‍ പരസ്പരം ഒരുമയോടെയല്ല ജീവിക്കുന്നതെന്നും എന്നാല്‍ മഹാശിവന്റെ കുടുംബത്തില്‍ ഈ ജീവികള്‍ ഒരുമയോടെ സന്തോഷത്തോ
ടെയാണ് ജീവിക്കുന്നതെന്നും ഇത് പ്രായോഗികമായ ആവാസ്ഥ വ്യവസ്ഥയാണെന്നും ബിന്ദ് പറഞ്ഞു.

നേരത്തെ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് ബിന്ദ് രംഗത്തെത്തിയിരുന്നു. ഏഴ് വര്‍ഷത്തിന് മുമ്പ് യോഗി എഴുതിയ സ്ത്രീവിരുദ്ധ ലേഖനത്തിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ഹിന്ദ് ബിന്ദ് ഫൈസല്‍ ഖാസിമിയുടെ വിമര്‍ശനം.

”ആരാണ് ഈ മനുഷ്യന്‍ ? യോഗി, അയാള്‍ക്ക് ഇത് എങ്ങനെ പറയാന്‍ കഴിയുന്നു? ആരാണ് ഇദ്ദേഹത്തിന് വോട്ട് ചെയ്തത്?” എന്നാണ് ഇവര്‍ ചോദിച്ചത്.

 

Content Highlights: UAE Princess Hend bint Faisal Al-Qasimi about muslims in India