മാനസികാരോഗ്യ പ്രശ്നങ്ങളും ട്രാൻസ് വ്യക്തികളുടെ ആത്മഹത്യക്ക് കാരണമാകാറുണ്ട്: ഹെയ്ദി സാദിയ
Kerala News
മാനസികാരോഗ്യ പ്രശ്നങ്ങളും ട്രാൻസ് വ്യക്തികളുടെ ആത്മഹത്യക്ക് കാരണമാകാറുണ്ട്: ഹെയ്ദി സാദിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st June 2022, 8:49 pm

ട്രാൻസ് വ്യക്തികളായ അനന്യ കുമാരി അലക്സിന്റെയും ഷെറിൻ മാത്യുസിന്റെയും ആത്മഹത്യകൾ ഏറെ ചർച്ചയായിരുന്നു. ഇവരുടെ മരണത്തെ കുറിച്ചും ട്രാൻസ് വ്യക്തികളുടെ മനസികാരോഗ്യത്തെയും കുറിച്ച് സംസാരിക്കുകയാണ് ഹെയ്ദി സാദിയ. ഡൂൾന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ മാധ്യമ പ്രവർത്തകയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഹെയ്ദി ഇക്കാര്യങ്ങൾ പറഞ്ഞത്.

‘ഈ അടുത്ത് മരിച്ച എന്റെ സുഹൃത്തുക്കൾ ആയിട്ടുള്ള രണ്ട് മൂന്നു പേരുടെ കാര്യം എടുക്കുമ്പോൾ തന്നെ ഭയങ്കര ഷോക്കിങ് ആണ്. കാരണം അനന്യ ചേച്ചിയുടെ ആണെങ്കിലും (അനന്യ കുമാരി അലക്സ്) മരിക്കുന്നതിന്റെ തലേ ദിവസം വരെ കൂടെ ഉണ്ടായിരുന്നു. ഒരു അഞ്ചാറു മണിക്കൂർ മുന്നേ കോൾ ചെയ്തിട്ടുണ്ടായിരുന്നു. പിന്നെ എന്താണ് സംഭവിച്ചിതെന്ന് അറിയില്ല. ഷെറിന്റെ (ഷെറിൻ മാത്യുസ്) ആണെങ്കിലും അവൾ പാ രഞ്ജിത്തിന്റെ സിനിമയിൽ അഭിനയിച്ചു നിൽക്കുകയാണ്. പാ രഞ്ജിത്തിനെ പോലെ ഒരു സംവിധായകന്റെ കൂടെ വർക്ക് ചെയ്യാൻ ഭാഗ്യം കിട്ടിയ കുട്ടിയാണ്. അവൾ ഭയങ്കര ബോൾഡായിരുന്നു.

കോളേജിൽ എന്റെ സീനിയർ ആയിരുന്നു. ആ സമയത്ത് ഒക്കെ ബോൾഡായി ബിഹേവ് ചെയ്യുന്ന കുട്ടിയായിരുന്നു. കരയുന്നതൊന്നും കണ്ടിട്ട് കൂടെയില്ല. ഇമോഷണലി ഭയങ്കര വീക്ക് ആയിരുന്നു ഞാൻ ആ സമയത്ത്. നമ്മളൊക്കെ കരയുമ്പോൾ കളിയാക്കും, എന്തിനാ കരയുന്നതെന്ന് ചോദിക്കും. കരഞ്ഞത് കൊണ്ട് യാതൊരു കാര്യവുമില്ല, നമ്മൾ മുന്നോട്ട് പോകണമെന്ന് പറയും. ആ വ്യക്തിയുടെ ഭാഗത്ത് നിന്നും ഇങ്ങനെ ഒരു കാര്യം ഒട്ടും പ്രതീക്ഷിക്കുന്നില്ലല്ലോ. അതുകൊണ്ട് തന്നെ ട്രാൻസ്ജെന്റർ വ്യക്തികളുടെ ആത്മഹത്യ കൃത്യമായി അഡ്രസ് ചെയ്യേണ്ടതുണ്ട്. പരിഹരിക്കേണ്ടതുണ്ട്. ട്രാൻസ് മനുഷ്യരുടെ മെന്റൽ ഹെൽത്തിനു പ്രാധാന്യം കൊടുക്കുന്ന പരിപാടികൾ ഉണ്ടാവേണ്ടതുണ്ട്. അതിനു ഗവണ്മെന്റിന്റെ ഭാഗത്തുനിന്നും ശക്തമായ സപ്പോർട്ട് ആവശ്യമാണ്.’ എന്നാണ് ഹെയ്ദി സാദിയ പറഞ്ഞത്.

Content Highlight: Heidi Saadiya talking about transgender suicide and Ananya Kumari Alex and Sherin Mathews