ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
കലിതുള്ളി മഴ; 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്
ന്യൂസ് ഡെസ്‌ക്
Friday 10th August 2018 4:37pm

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 11 ജില്ലകളില്‍ കൂടി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, മലപ്പുറം, വയനാട്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, എറണാകുളം, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട്.

ഇടുക്കി ചെറുതോണി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയാണ്. ചെറുതോണി-കട്ടപ്പന റോഡില്‍ ഗതാഗതം പൂര്‍ണ്ണമായും മുടങ്ങി. ചെറുതോണി ബസ് സ്റ്റാന്‍ഡ് വെള്ളത്തില്‍ മുങ്ങി.

ഇടുക്കി അണക്കെട്ടില്‍ നിലവില്‍ 2401 അടിയാണ് ജലനിരപ്പ്. അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 2403 അടിയാണ് .

ALSO READ: ചെറുതോണിപാലം മുങ്ങുന്നതിന് തൊട്ടുമുന്‍പ് കുട്ടിയെ രക്ഷപ്പെടുത്തുന്ന സുരക്ഷാ ജീവനക്കാരന്‍

അതേസമയം കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 27 ആയി. ചെറുതോണി അണക്കെട്ടില്‍ അഞ്ച് ഷട്ടര്‍ തുറന്നിട്ടുണ്ട്.

ചരിത്രത്തിലാദ്യമായാണ് ചെറുതോണി ഡാമിലെ അഞ്ചാമത്തെ ഷട്ടറും തുറക്കുന്നത്. സെക്കന്‍ഡില്‍ 700 ക്യുമെക്സ് വെള്ളമാണ് ഡാമിന് പുറത്തേക്ക് വരുന്നത്. ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ഇനിയും ജലനിരപ്പ് ഉയരാനാണ് സാധ്യത.

അതേസമയം കേരളത്തിലെ പ്രളയദുരന്തം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഞായറാഴ്ച കൊച്ചിയിലെത്തും.

WATCH THIS VIDEO:

Advertisement