ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Health
തണുപ്പ് കാലത്ത് ചുണ്ടു വരണ്ടുണങ്ങുന്നുണ്ടോ? ചര്‍മ്മം സംരക്ഷിക്കാന്‍ കുറച്ച് സമയം മാറ്റിവെക്കാം
ന്യൂസ് ഡെസ്‌ക്
Saturday 22nd December 2018 12:00am

കോഴിക്കോട്:ശരീരത്തിലെ മറ്റേതു ചര്‍മ്മത്തേക്കാളും വേഗത്തില്‍ വരണ്ടുണങ്ങുന്നത് ചുണ്ടിലെ ചര്‍മ്മമാണ്. ഇതിന് പിന്നില്‍ രണ്ട് കാര്യങ്ങളാണ് ഉള്ളതെന്ന് ചര്‍മ്മ വിദ്ഗധര്‍ ചൂണ്ടികാണിക്കുന്നത്:
1.ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്.
2.ചുണ്ടിലെ ചര്‍മ്മത്തില്‍ വിയര്‍പ്പ് ഗ്രന്ധികളൊ മറ്റ് രോമകൂപമോ ഇല്ലാത്തതിനാല്‍ നനവ് നിലനിര്‍ത്താന്‍ വഴികളില്ല.

ചുണ്ടിന്റെ നനവ് നിലനിര്‍ത്താന്‍:

ചുണ്ടിന്റെ നനവ് നിലനിര്‍ത്താന്‍ ഓയിലോ ലിപ് ബാമോ പുരട്ടാം. എയര്‍ കണ്ടീഷന്‍ഡ് മുറികളില്‍ സമയം ചിലവഴിക്കുകയാണെങ്കില്‍ മതിയായ മുന്‍കരുതലുകള്‍ എടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. കക്കിരി, തക്കാളി മറ്റ് പഴങ്ങള്‍ തുടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടുതല്‍ കഴിക്കുന്നതും നല്ലതാണ്.

Also Read:  ആള്‍ക്കൂട്ടകൊലപാതകത്തിനെതിരെ സംസാരിച്ചതിന് ഹിന്ദുത്വ സംഘടനകളുടെ ഭീഷണി; അജ്മീര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നിന്ന് നസറുദ്ദീന്‍ ഷായെ ഒഴിവാക്കി

ഇടയ്ക്കിടെ നാവുകൊണ്ട് ചുണ്ട് നനയ്ക്കുന്ന സ്വഭാവം ഒഴിവാക്കുക. ചുണ്ടിലെ നനവു നിലനിര്‍ത്തുന്ന എണ്ണമയത്തിന്റെ നേര്‍ത്ത ആവരണം ഓരോ തവണ ചുണ്ടുനനയ്ക്കുമ്പേഴും നഷ്ടപ്പെടും.

വിറ്റമിന്‍ ബി2, വിറ്റമിന്‍ ബി6, വിറ്റമിന്‍ ബി1 എന്നിവ അടങ്ങിയ ഭക്ഷണം ശീലമാക്കുക. ഇവ അടങ്ങിയ ക്രീമുകള്‍ പുരട്ടുന്നതും നല്ലതാണ്.

ചുണ്ടില്‍ മൃതകോശങ്ങളുണ്ടെന്ന് തോന്നിയാല്‍ ഒരു നുള്ള് പഞ്ചസാര എടുത്ത് നനച്ച് ചുണ്ട് ഉരസുക.. അപ്പോള്‍ അവ നീങ്ങി ചുണ്ട് വൃത്തിയാകും.

Advertisement