രോഗലക്ഷണം ഇല്ലാത്തവരിലും കൊവിഡ്; പത്തനംതിട്ടയില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് ആരോഗ്യവകുപ്പ്
Kerala
രോഗലക്ഷണം ഇല്ലാത്തവരിലും കൊവിഡ്; പത്തനംതിട്ടയില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് ആരോഗ്യവകുപ്പ്
ന്യൂസ് ഡെസ്‌ക്
Monday, 6th April 2020, 3:36 pm

പത്തനംതിട്ട: രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരിലും കൊവിഡ് പോസിറ്റീവ് ആകുന്നതിനെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സംഘം. പത്തനംതിട്ടയില്‍ രോഗലക്ഷണമൊന്നും ഇല്ലാത്ത പതിനെട്ടു വയസുള്ള പെണ്‍കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.

പന്തളം സ്വദേശിനിയായ പെണ്‍കുട്ടി ദല്‍ഹിയില്‍ നിന്നും മാര്‍ച്ച് 17ാം തിയ്യതി നാട്ടിലെത്തിയശേഷം 14 ദിവസം നിരീക്ഷണത്തില്‍ തുടര്‍ന്നിരുന്നു. വീണ്ടും നാല് ദിവസം കഴിഞ്ഞപ്പോഴാണ് കൊവിഡ് സ്ഥിരീകരിക്കപ്പെട്ട് ആശുപത്രിയിലേക്ക് മാറ്റിയത്.

എന്നാല്‍ അപ്പോഴും പെണ്‍കുട്ടിയില്‍ രോഗലക്ഷണം പ്രകടമായിരുന്നില്ല. നിസ്സാമുദ്ദീനില്‍ നിന്നാണ് പെണ്‍കുട്ടി ട്രെയിന്‍ കയറിയത് എന്ന കാരണത്താലാണ് കുട്ടിയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. റിസള്‍ട്ട് പോസിറ്റീവാണെന്ന് അറിഞ്ഞതോടെ അധികൃതരും ആശങ്കയിലായി. അപ്പോഴും പെണ്‍കുട്ടിക്ക് കൊവിഡ് സമാനമായ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.

പത്തനംതിട്ട അടൂര്‍ സ്വദേശിയായ ഗള്‍ഫില്‍ നിന്നെത്തിയ യുവാവിനും രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല. ഇയാളുടെ പരിശോധനാഫലവും പോസിറ്റീവ് ആയിരുന്നു. ഈയൊരു സാഹചര്യത്തില്‍ കൂടിയാണ് രോഗലക്ഷണങ്ങള്‍ കാണിക്കാത്ത ചിലരെങ്കിലും കൊവിഡ് ബാധിതരായി ഉണ്ടായേക്കാമെന്ന നിഗമനത്തില്‍ ആരോഗ്യവകുപ്പ് എത്തിയത്. തുടര്‍ന്നാണ് പ്രത്യേക സംഘത്തെ നിയോഗിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ