വാറ്റുചാരായവുമായി പ്രധാനാധ്യാപകനും രണ്ട് അധ്യാപകരും പിടിയില്‍
kERALA NEWS
വാറ്റുചാരായവുമായി പ്രധാനാധ്യാപകനും രണ്ട് അധ്യാപകരും പിടിയില്‍
ന്യൂസ് ഡെസ്‌ക്
Tuesday, 26th May 2020, 3:00 pm

കൊല്ലം: കാറില്‍ വാറ്റ് ചാരായം കടത്തവേ അധ്യാപകരെ പൊലീസ് പിടികൂടി.

ഗവ. ഗവ.എച്ച്.എസ്.എസിലെ പ്രധാനാധ്യാപകനും മറ്റ് രണ്ട് അധ്യാപകരും അടക്കം നാല് പേരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. അച്ചന്‍കോവില്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷന് മുന്നില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അച്ചന്‍കോവില്‍ ഗവ.എച്ച്.എസ്.എസിലെ പ്രധാനധ്യാപകന്‍ വിന്‍സെന്റ്, ഇതേ സ്‌കൂളിലെ എല്‍.പി അധ്യാപകനായ മധുകിരണ്‍, യു.പി അധ്യാപകന്‍ സുനില്‍, അച്ചന്‍കോവിലിലെ സ്‌റ്റേഷനറി വ്യാപാരി രവി എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്.
ഒന്നര ലിറ്റര്‍ ചാരായം ഇവരില്‍ നിന്ന് പിടികൂടി. പ്രതികളെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി.

പ്രധാനധ്യാപകന്‍ ഉള്‍പ്പെടെയുള്ള മൂന്ന് അധ്യാപകര്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ചൊവ്വാഴ്ച നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷ മുടക്കമില്ലാതെ നടത്താനുള്ള ക്രമീകരണങ്ങള്‍ നടത്തിയതായി പുനലൂര്‍ വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ എ. വിജയമ്മ പറഞ്ഞു.