എഡിറ്റര്‍
എഡിറ്റര്‍
‘മിസ്റ്റര്‍ വിരാട് പത്തി താഴ്ത്തൂ’; വിരാട് ക്യാമറയില്‍ നിറഞ്ഞു നില്‍ക്കാന്‍ ശ്രമിക്കുകയാണെന്നും മുന്‍ ഇംഗ്ലണ്ട് താരം
എഡിറ്റര്‍
Tuesday 26th September 2017 11:32pm

മുംബൈ: സദാ ഊര്‍ജ്ജസ്വലനാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ബാറ്റു കൊണ്ട് എതിരാളികളെ തല്ലി തീര്‍ക്കാനും ചുട്ട മറുപടി കൊടുക്കാനും സ്വന്തം ടീമിനെ ഉത്തേജിപ്പിക്കാനുമെല്ലാം വിരാട് റെഡിയാണ്. തന്റെ പ്രകടനം പോലെ തന്നെ അഭിപ്രായം തുറന്നു പറയുന്നതിലും ഒട്ടും മടികാണിക്കാത്തയാളാണ് വിരാട്.

കളിക്കളത്തില്‍ പലപ്പോഴും അതുകൊണ്ട് വിരാട് എതിര്‍താരങ്ങളുമായി ഏറ്റമുട്ടിയിട്ടുമുണ്ട്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഓസീസിനെതിരായ പരമ്പരയിലും കണ്ടിരുന്നു ചില വാക് പോരുകള്‍. ഓസീസ് താരങ്ങളായ മാത്യൂ വേഡും മാര്‍ക്കസ് സ്‌റ്റോയ്‌നിസുമെല്ലാം വിരാടിന്റെ നാക്കിന്റെ ചൂടറിഞ്ഞവരാണ്.

വിരാടിന്റെ ഈ ചൂടന്‍ സ്വഭാവത്തിനെതിരെ ഓസീസ് മാധ്യമങ്ങള്‍ പലപ്പോഴും രംഗത്തെത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ ബ്രിട്ടഷ് താരമായിരുന്നു കമന്റേറ്റര്‍ ഡേവിഡ് ലോയ്ഡ് വിരാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. കോഹ് ലി തന്റെ ചൂടന്‍ സ്വഭാവം തണുപ്പിക്കണമെന്നും ലൈം ലൈറ്റില്‍ നില്‍ക്കാനാണ് വിരാട് ഇങ്ങനെ പെരുമാറുന്നത് എന്നുമായിരുന്നു ഡേവിഡിന്റെ വിമര്‍ശനം.


Also Read:  ‘ മിതാലിയ്ക്ക് വേണ്ടി മാത്രമാണ്’; അവാര്‍ഡ് ഷോകളെ വെറുക്കുന്ന വിശാല്‍ മിതാലിയ്ക്കു വേണ്ടി കടുംപിടുത്തം ഒഴിവാക്കി അവാര്‍ഡ് വേദിയില്‍


‘ഞാന്‍ കുറേയായി അദ്ദേഹത്തിന്റെ കളികള്‍ ശ്രദ്ധിക്കുന്നു. മിസ്റ്റര്‍ വിരാടിന് ഒരാള്‍ ഔട്ടാവുമ്പോള്‍ ഒരുപാട് പറയാനുണ്ടാകും. അതൊന്നും എനിക്ക് അംഗീകരിക്കാന്‍ കഴിയുന്നില്ല.’ ലോയ്ഡ് പറയുന്നു.

ക്യാമറയുടെ ശ്രദ്ധ കിട്ടുന്നത് വിരാടിന് വലിയ ഇഷ്ടമുള്ള കാര്യമാണ്. അതിനാണ് ഈ ബഹളമൊക്കെ. നാവ് അടക്കി വെക്കണം. അല്‍പ്പമൊന്ന് അടങ്ങുന്നതാകും നല്ലതെന്നും ഡേവിഡ് പറയുന്നു.

Advertisement