എന്നെ ഇത്രയും വെറുപ്പിച്ച വേറൊരു താരമില്ല: മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെക്കുറിച്ച് മുൻ മാഞ്ചസ്റ്റർ സിറ്റി കോച്ച്
football news
എന്നെ ഇത്രയും വെറുപ്പിച്ച വേറൊരു താരമില്ല: മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെക്കുറിച്ച് മുൻ മാഞ്ചസ്റ്റർ സിറ്റി കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 1st January 2023, 1:13 pm

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മത്സരങ്ങൾ കൂടുതൽ രൂക്ഷമാവുകയാണ്.ലോകത്തിലെ തന്നെ ഏറ്റവും കടുപ്പമുള്ള ലീഗുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന പ്രീമിയർ ലീഗിൽ ലീഗ് ടൈറ്റിലിനായി കടുത്ത പോരാട്ടമാണ് നടക്കുന്നത്.

നിലവിൽ ആഴ്സണലാണ് പോയിന്റ് ടേബിളിൽ ഒന്നാമത്. നിലവിലെ ചാമ്പ്യൻമാരായ സിറ്റി രണ്ടാമതുണ്ട്. എന്നാൽ ഒരു നീണ്ട കാലത്തെ തകർച്ചകൾക്കും തിരിച്ചടികൾക്കും ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

ശനിയാഴ്ച വൂൾവ്സിനെതിരെ നടന്ന മത്സരത്തിൽ വിജയിച്ചതോടെ യുണൈറ്റഡ് പോയിന്റ് ടേബിളിൽ നാലാമത് എത്തി.

എന്നാലിപ്പോൾ വൂൾവ്സിനെതിരെയുള്ള മത്സരത്തിലെ ബ്രസീൽ താരം ആന്റണിയുടെ പ്രകടനത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ മാഞ്ചസ്റ്റർ സിറ്റി താരവും പരിശീലകനുമായ സ്റ്റുവർട്ട് പിയേഴ്സ്.

പന്ത് ട്രാക്ക് ചെയ്യുന്നതിൽ ആന്റണിക്ക് പോരായ്മയുണ്ടെന്നാണ് പിയേഴ്സിന്റെ വിമർശനം.

ടോക്ക് സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് പിയേഴ്സ് ആന്റണിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചത്.

“ആന്റണിക്ക് പന്തിനെ പിന്തുടരണമെന്ന് ഒരു താല്പര്യവും ഇല്ല. ആ പോയിന്റിൽ വൂൾവ്സിന് നിരവധി അവസരങ്ങൾ ലഭിച്ചു,’ പിയേഴ്സ് പറഞ്ഞു.

കൂടാതെ ആന്റണിക്ക് മത്സരത്തിൽ ഒരു സ്വാധീനവും ചെലുത്താൻ കഴിഞ്ഞില്ലെന്നും നിരവധി നല്ല അവസരങ്ങൾ ആന്റണി പാഴാക്കിയെന്നും പിയേഴ്സ് കൂട്ടിച്ചേർത്തു.

“എന്റെ ജീവിതത്തിൽ എന്നെ ഇത്ര വെറുപ്പിച്ച ഒരു താരമില്ല. ഓരോ തവണ പന്ത് കിട്ടുമ്പോഴും അവൻ ടീമംഗങ്ങളെ വിളിച്ച് എന്താണ് അടുത്തതായി ചെയ്യേണ്ടത് എന്ന് പറയുകയാണ്.

ടെൻ ഹാഗും ബ്രൂണോ ഫെർണാണ്ടസും അവൻ തങ്ങൾ പറയുന്നത് അനുസരിച്ചാൽ മികച്ച താരമായി മാറും എന്ന് പറയുന്നത് ഈയിടെ ഞാൻ കേട്ടിരുന്നു. പക്ഷെ എനിക്ക് തോന്നുന്നത് അവന് കേൾക്കുന്നതിനേക്കാൾ സംസാരിക്കാനാണ് കൂടുതൽ താൽപര്യമെന്നാണ്.

അതേസമയം മത്സരത്തിൽ ഗംഭീര പ്രകടനമാണ് മാർക്കസ് റാഷ്‌ഫോഡ് കാഴ്ച വെച്ചത്. പെരുമാറ്റചട്ടലംഘനത്തിന്റെ പേരിൽ ആദ്യ പകുതിയിൽ ബെഞ്ചിൽ ആയിരുന്ന താരത്തിന്റെ രണ്ടാം പകുതിയിലെ മികച്ച പ്രകടനമാണ് യുണൈറ്റഡിനെ മത്സരത്തിൽ വിജയിപ്പിച്ചത്.

ജനുവരി 4ന് ബേൺമൗത്തുമായാണ് മാ ഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരം. നിലവിൽ 16 മത്സരങ്ങളിൽ നിന്നും 32 പോയിന്റാണ് ക്ലബ്ബ് പ്രീമിയർ ലീഗിൽ നിന്നും സ്വന്തമാക്കിയിട്ടുള്ളത്.

 

Content Highlights:He irritates me” – Former Manchester City managersaid Manchester Unitedplayer Antony after Wolverhampton performance