എഡിറ്റര്‍
എഡിറ്റര്‍
ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ പറന്നുപൊങ്ങി ആളുകളും വാഹനങ്ങളും കെട്ടിടങ്ങളും; ഹോങ്കോങില്‍ നാശം വിതച്ച് ‘ഹാറ്റോ’, വീഡിയോ കാണാം
എഡിറ്റര്‍
Thursday 24th August 2017 8:47pm

മക്കാവു: തെക്കന്‍ ചൈനയിലും ഹോങ്കോങിലും ആഞ്ഞടിച്ച ഹാറ്റോ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റില്‍ ആളുകളും വാഹനങ്ങളും കെട്ടിടങ്ങളും പറന്നുപോകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്.

ബുധനാഴ്ച വീശിയടിക്കാന്‍ തുടങ്ങിയ കാറ്റില്‍ ഇതുവരെ 16 പേരാണ് മരിച്ചത്. നിരവധിപേരെ പുനരധിവാസ കേന്ദ്രത്തിലേയ്ക്ക് മാറ്റിയിട്ടുണ്ട്.


Also Read: ‘വെറുതെ ചൊറിയാന്‍ നിക്കണ്ട മക്കളേ, മഞ്ഞപ്പട മുള്ളിയാല്‍ ഒലിച്ചു പോവാന്‍ മാത്രമേ നിങ്ങളുള്ളൂ…’; വിനീതിനേയും റിനോയേയും കൂവി വിളിച്ചതിന് ബംഗളൂരി എഫ്.സിയുടെ പേജില്‍ പൊങ്കാലയിട്ട് മഞ്ഞപ്പടയുടെ തിരിച്ചടി


കാറ്റിനു പിന്നാലെ ശക്തമായ മഴയും പെയതതോടെ മക്കാവുവിലെ പല നഗരങ്ങളും വെള്ളത്തിനടിയിലാണ്. കഴിഞ്ഞ 20 വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ ചുഴലിക്കാറ്റാണിതെന്ന് അന്തരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. അതേസമയം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഭരണകൂടം ഗൗനിച്ചിരുന്നില്ലെന്നും മുന്‍കരുതലുകള്‍ എടുത്തില്ലെന്നും ആക്ഷേപമുണ്ട്.

വീഡിയോ കാണാം:

Advertisement