ഇസ്‌ലാമിനും ക്രിസ്തുമതത്തിനുമെതിരെ വര്‍ഗീയ പ്രചരണത്തിന് ടൂള്‍ കിറ്റ്; കപില്‍ മിശ്രയുട 'മതഭ്രാന്ത് ഫാക്ടറി'യിലെ വിദ്വേഷ പ്രചരണം
national news
ഇസ്‌ലാമിനും ക്രിസ്തുമതത്തിനുമെതിരെ വര്‍ഗീയ പ്രചരണത്തിന് ടൂള്‍ കിറ്റ്; കപില്‍ മിശ്രയുട 'മതഭ്രാന്ത് ഫാക്ടറി'യിലെ വിദ്വേഷ പ്രചരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th February 2021, 10:48 am

ന്യൂദല്‍ഹി: ഹിന്ദു ഇക്കോ സിസ്റ്റം എന്ന ടെലഗ്രാം ഗ്രൂപ്പിലൂടെ ബി.ജെ.പി നേതാവ് കപില്‍ മിശ്ര അതിതീവ്രമായി വര്‍ഗീയത പ്രചരിപ്പിച്ചുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.

ക്രിസ്തുമതം, ഇസ്‌ലാം, ചൈന എന്നിവയ്ക്കെതിരെ നിരന്തരം വാര്‍ത്ത പ്രചരിപ്പിക്കാന്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ആവിഷ്‌ക്കരിച്ചിരുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു.

ട്വിറ്ററില്‍ ഹിന്ദു ഇക്കോ സിസ്റ്റം അംഗങ്ങളോട് നിരന്തരം ട്വീറ്റുകള്‍ ചെയ്യാനും ഹാഷ്ടാഗുകള്‍ ട്രെന്റിംഗ് ആക്കാനും ആവശ്യപ്പെടുന്നുണ്ട്.

ഇസ്‌ലാം, ക്രിസ്ത്യന്‍, ചൈനാ വിഷയങ്ങളില്‍ ‘ഇസ്‌ലാം വാര്‍ത്തകള്‍’, ‘നിരുത്തരവാദ ചൈന’, ‘ചര്‍ച്ച് സംസാരിക്കുന്നു” എന്നീ പേരുകളില്‍ ഗ്രൂപ്പുകളില്‍ ടൂള്‍ കിറ്റ് പങ്കുവെയ്ക്കും. ഇതില്‍ വര്‍ഗീയത എങ്ങനെ അവതരിപ്പിക്കണമെന്നതിനെക്കുറിച്ച് വിവരണവും ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഗ്രൂപ്പില്‍ അംഗമാകാന്‍ അപേക്ഷ ഫോം ഉണ്ട്. പേര്, മൊബൈല്‍ ഫോണ്‍ നമ്പര്‍, സംസ്ഥാനം, താമസിക്കുന്ന രാജ്യം എന്നിവ ചേര്‍ക്കണം. ഹിന്ദു ഇക്കോ സിസ്റ്റത്തിലെ മുന്നണി പോരാളിയാകാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഇഷ്ട മേഖല ഏതാണെന്ന് വ്യക്തമാക്കണം.

ഗോരക്ഷ, ഗോസേവ, ലവ് ജിഹാദിനെതിരായ പോരാട്ടം, ഘര്‍ വാപസി, ഹലാല്‍, മന്ദിര്‍ നിര്‍മല്‍, ഹിന്ദു ഏകത, സേവ തുടങ്ങിയവ ഓപ്ഷനായി ചേര്‍ത്തിട്ടുണ്ട്.

‘ന്യൂസ് ലോണ്ടറി’ വാര്‍ത്താപോര്‍ട്ടല്‍ പുറത്തുവിട്ട അന്വേഷണറിപ്പോര്‍ട്ട് പ്രകാരം കപില്‍മിശ്രയും കൂട്ടരും ‘ഹിന്ദു ഇക്കോസിസ്റ്റം’ എന്ന ടെലഗ്രാം ഗ്രൂപ്പ് ഉപയോഗിച്ച് വ്യാപക വിദ്വേഷപ്രചാരണം നടത്തുന്നതായണ് റിപ്പോര്‍ട്ട്.
20,000ത്തില്‍ അധികം അംഗങ്ങള്‍ ഉള്ള ഗ്രൂപ്പിലൂടെ വര്‍ഗീയ വിദ്വേഷം വളര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിഷലിപ്തമായ വിവരണങ്ങളും സാമുദായിക വിദ്വേഷവും വര്‍ഗീയതയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളം പ്രചരിപ്പിക്കാന്‍ പ്രത്യേക പ്രൊപ്പാഗാണ്ട ഈ സംഘത്തിന് ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അതേസമയം, കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി പൊലീസ് കമീഷണര്‍ക്ക് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് കത്ത് നല്‍കിയിട്ടുണ്ട്. ടെലഗ്രാം വഴി വിദ്വേഷപ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Hate speech Kapil Mishra