എഡിറ്റര്‍
എഡിറ്റര്‍
ചാരക്കേസ് ചാരമായതാണ്; അന്വേഷണത്തിന് പ്രസക്തിയില്ലെന്ന് ഹസന്‍
എഡിറ്റര്‍
Thursday 18th October 2012 10:50am

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ഇനിയും പുതിയ അന്വേഷണത്തിനോ പരാതിക്കോ പ്രസക്തിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം.ഹസന്‍.

Ads By Google

ഐ.എസ്.ആര്‍.ഒ ചാരക്കേസ് വെറും ചാരമായ കേസാണ്. അതിനെ കുറിച്ച് ഇനിയും പറയേണ്ട കാര്യമില്ല. കേസിന്റെ എല്ലാ വശങ്ങളും അന്വേഷിച്ച് കഴിഞ്ഞതാണ്. അതുകൊണ്ട് തന്നെ പുനരന്വേഷണത്തിന് പ്രസക്തിയില്ലെന്നും ഹസന്‍ പറഞ്ഞു.

പ്രതിപക്ഷ നേതൃസ്ഥാനം നിലനിര്‍ത്താന്‍ വേണ്ടിയാണ് വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടിയില്‍ തന്റെ തെറ്റുകള്‍ ഏറ്റുപറഞ്ഞതെന്നും ഹസ്സന്‍ ആരോപിച്ചു.

വി. എസിന്റെ കുമ്പസാരം വെറും അഭിനയമാണ്. ഇത് ഭൂമിദാനക്കേസില്‍ പാര്‍ട്ടിയെ തന്റെയൊപ്പം നിര്‍ത്താന്‍ വേണ്ടിയുള്ള തന്ത്രമാണെന്നും ഹസ്സന്‍ ആരോപിച്ചു.

Advertisement