എഡിറ്റര്‍
എഡിറ്റര്‍
‘പ്രധാനമന്ത്രിയുമായും മുഖ്യമന്ത്രിയുമായും നല്ല അടുപ്പമുണ്ട്, അതുകൊണ്ട് ജാമ്യം അനുവദിക്കൂ: കോടതിയോട് ഗുജറാത്തിലെ ബി.ജെ.പി നേതാവ്
എഡിറ്റര്‍
Wednesday 22nd March 2017 2:49pm

അഹമ്മദാബാദ്: തനിക്ക് പ്രധാനമന്ത്രിയുമായും മുഖ്യമന്ത്രിയുമായും നല്ല അടുപ്പമുണ്ടെന്നും അതുകൊണ്ട് ജാമ്യം അനുവദിക്കണമെന്നും ഗുജറാത്തിലെ ബി.ജെ.പി നേതാവ്. അഹമ്മദാബാദിലെ സിറ്റി സെഷന്‍ കോടതിയോടാണ് നേതാവ് ഇങ്ങനെ പറഞ്ഞത്.

വഡോദരയില്‍ നിന്നുള്ള മുന്‍ ബി.ജെ.പി കൗണ്‍സിലറായ ഹാഷിത് തലാതിയാണ് ജാമ്യം അനുവദിക്കാനായി പ്രധാനമന്ത്രിയുമായും മുഖ്യമന്ത്രിയുമായും അടുപ്പമുണ്ടെന്ന് കോടതിയോടു പറഞ്ഞത്. അടുപ്പം തെളിയിക്കാന്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമൊപ്പം നില്‍ക്കുന്ന ഫോട്ടോകളും ഇയാള്‍ കോടതിയെ കാണിച്ചു.

സി.ഐ.ഡി ക്രൈം ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വഡോദരയിലെ ഗായത്രി നഗര്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട് കോടികളുടെ തിരിമറി നടത്തിയെന്ന ആരോപണവും ഇയാള്‍ക്കെതിരെയുണ്ട്. ഈ കേസുകളില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ പരിഗണിക്കവെയാണ് ഹാഷിത് പ്രധാനമന്ത്രിയുമായുള്ള അടുപ്പം ജാമ്യത്തിനുള്ള കാരണമായി നിരത്തിയത്.


Must Read: ബി.ജെ.പി ഐ.ടി സെല്‍ പ്രവര്‍ത്തകരുടെ ഐ.എസ്.ഐ ചാരപ്പണി രാജ്യത്തിന് 3000കോടി നഷ്ടമുണ്ടാക്കിയെന്ന് സമ്മതിച്ച് ബി.ജെ.പി മന്ത്രി 


‘ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബി.ജെ.പി രാഷ്ട്രീയരംഗത്തുള്ള ഒരു ബിസിനസുകാരനാണ് ഞാന്‍. രാഷ്ട്രീയത്തിലും ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. ബി.ജെ.പി കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. നല്ല രാഷ്ട്രീയ സ്വാധീനവുമുണ്ട്. ബി.ജെ.പിയിലെ പ്രമുഖ നേതാക്കളുമായി നല്ല അടുപ്പമുണ്ട്. പ്രധാനമന്ത്രിയുമായും മുഖ്യമന്ത്രിയുമായും നല്ല ബന്ധമുണ്ട്. വിചാരണയ്ക്കിടെയോ അന്വേഷണത്തിനിടെയോ ഒളിച്ചോടുന്ന വ്യക്തിയല്ല ഞാന്‍.’ എന്നാണ് തലായി ജാമ്യാപേക്ഷയില്‍ വാദിക്കുന്നത്.

ഹാഷിത് കോടതിയെ സ്വാധീനിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ ദിവ്യാങ് ഝായുട അഭിഭാഷകന്‍ രാജേഷ് മോദി ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തു. ഇതേത്തുടര്‍ന്ന് കോടതി തലായിക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു.

‘രാഷ്ട്രീയ സ്വാധീനം ചൂണ്ടിക്കാട്ടി പ്രതി കോടതിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്ന ഞങ്ങളുടെ അപേക്ഷ അംഗീകരിച്ച കോടതി ജാമ്യം നിഷേധിച്ചു. ‘ രാജേഷ് മോദി പറഞ്ഞതായി അഹമ്മദാബാദ് മിറര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

Advertisement