ഹാഷിം അംല ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
Cricket
ഹാഷിം അംല ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 9th August 2019, 10:24 am

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഹാഷിം അംല ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളെന്നാണ് അംലയെ വിശേഷിപ്പിക്കുന്നത്.

2019 ലോകകപ്പിലാണ് അംല അവസാനമായി കളിച്ചത്.

15 വര്‍ഷങ്ങള്‍ നീണ്ട കരിയറാണ് അംല ഇന്നലെ അവസാനിപ്പിച്ചത്. 124 ടെസ്റ്റ് മത്സരങ്ങളില്‍നിന്നായി 46.64 ശരാശരിയില്‍ 9282 റണ്‍സ് നേടിയ അംല 28 സെഞ്ചുറിയും 41 അര്‍ധ സെഞ്ചുറികളും സ്വന്തം പേരില്‍ കുറിച്ചു. 311 റണ്‍സാണ് ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍.

181 ഏകദിന മത്സരങ്ങളില്‍നിന്നായി 49.46 ശരാശരിയില്‍ 8113 റണ്‍സും അംലയുടെ സമ്പാദ്യമാണ്. ഏകദിനത്തില്‍ 27 സെഞ്ചുറികള്‍ അംലയുടെ പേരിലുണ്ട്. 44 ടി-20 മത്സരങ്ങളില്‍ നിന്നായി 1277 റണ്‍സുകളും അംല നേടി.

ഏറ്റവും കുറഞ്ഞ ഇന്നിംഗ്‌സില്‍ 25 ഏകദിന സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയ താരമെന്ന റെക്കോര്‍ഡ് അംലയുടെ പേരിലാണ്.

WATCH THIS VIDEO: