എഡിറ്റര്‍
എഡിറ്റര്‍
ലോക്പാല്‍ ബില്‍ പാസ്സാക്കാന്‍ വീണ്ടും നിരാഹാരമനുഷ്ടിക്കുമെന്ന് അന്നാ ഹസാരെ
എഡിറ്റര്‍
Sunday 2nd June 2013 8:54am

hasare

ന്യൂദല്‍ഹി: അഴിമതിക്കെതിരെയുള്ള ലോക്പാല്‍ ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരം തുടങ്ങാന്‍ അന്നാ ഹസാരെ.

വരുന്ന ഒക്ടോബറില്‍ ബില്‍ പാസ്സാക്കണമെന്നാവശ്യപ്പെട്ട്  നിരഹാരം ആരംഭിക്കുമെന്ന് ഹസാരെ അറിയിച്ചു.

Ads By Google

ലോക്പാല്‍ ബില്‍ പാസാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയ

പ്പെട്ടതിലുണ്ടായ നിരാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് അയച്ച കത്തിലാണ് ഹസാരെ തീരുമാനം അറിയിച്ചത്.

അഴിമതി രാജ്യത്തെ വിലക്കയറ്റത്തിലേക്ക് നയിക്കുകയാണെന്നും ഇത് തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ഹസാരെ കുറ്റപ്പെടുത്തി. അതിനാല്‍, രാംലീലാ മൈതാനത്ത് നിരാഹാരം പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം കത്തില്‍ പറയുന്നു.

ഒക്ടോബറില്‍ ആരംഭിക്കുമെന്നറിയിച്ച നിരാഹാരം ഏതു ദിവസം തുടങ്ങുമെന്നത് അറിയിച്ചിട്ടില്ല. നിരാഹാര തീയ്യതി പിന്നീട് തീരുമാനിക്കുമെന്ന് ഹസാരെ വ്യക്തമാക്കി.

അഴിമതി വിരുദ്ധ ബില്ല് പാസ്സാക്കണമെന്നാവശ്യപ്പെട്ട്  അണ്ണാ ഹസാരെ സംഘം നേരത്തെ നടത്തിയ നിരാഹാരസമരം ഫലം കണ്ടിരുന്നില്ല. ലോക്പാല്‍ ബില്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് രാംലീലാ മൈതാനത്ത് നടത്തിയ നിരാഹാരം പിന്‍വലിച്ചത്.

പക്ഷേ, രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. തനിക്കും രാജ്യത്തിനും സര്‍ക്കാര്‍ വ്യാജവാഗ്ദാനമാണ് നല്‍കിയത്. അത് അംഗീകരിക്കാനാവില്ലെന്നും ഹസാരെ പറഞ്ഞു.

Advertisement