എഡിറ്റര്‍
എഡിറ്റര്‍
ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊന്നു
എഡിറ്റര്‍
Friday 17th November 2017 3:53pm

 

ചണ്ഡീഗഢ്: ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ച യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊന്നു. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലാണ് സംഭവം. ജോഗ്‌ന ഖേര ഗ്രാമവാസിയായ സഞ്ജീവ് കുമാറാണ് കൃത്യം നടത്തിയത്.


Also Read: തൃണമുല്‍ കോണ്‍ഗ്രസ് തന്റെ ഫോണ്‍ ചോര്‍ത്തുന്നു; ആരോപണവുമായി മുകുള്‍ റോയ് ഹൈക്കോടതിയില്‍


സംഭവവുമായി ബന്ധപ്പെട്ട് കുരുക്ഷേത്ര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാര്യയായ സുമനോട് ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ഇയാള്‍ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ സുമന്‍ ഇതിന് വിസമ്മതിക്കുകയായിരുന്നു. ഇതില്‍ രോക്ഷം പൂണ്ടാണ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നത്.

ഡെങ്കിപ്പനി സ്ഥീരികരിച്ചുവെന്ന കാരണത്താല്‍ ഭാര്യ കുറച്ചുനാളായി ലൈംഗിക ബന്ധത്തില്‍ എര്‍പ്പെടുന്നതില്‍ വിരക്തി കാണിച്ചിരുന്നു. ഇതാണ് തന്നെ പ്രകോപിതനാക്കിയതെന്ന് സഞ്ജീവ് പൊലീസിന് മൊഴി നല്‍കി. രണ്ട് കുട്ടികളുടെ പിതാവ് കൂടിയാണ് പ്രതിയായ സഞ്ജീവ് കുമാര്‍

Advertisement