എഡിറ്റര്‍
എഡിറ്റര്‍
ബിവറേജ് കോര്‍പ്പറേഷന്റെ മദ്യശാല വീണ്ടും തുറക്കുന്നതിനായി കാസര്‍ഗോഡ് ഉളിക്കല്‍ പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍
എഡിറ്റര്‍
Friday 11th August 2017 8:16am

 


കാസര്‍ഗോഡ്: മദ്യത്തിനെതിരെയും മദ്യശാലകള്‍ക്കെതിരെയും ജനകീയ സമരങ്ങളും ഹര്‍ത്താലുകളും നിരവധി ഉണ്ടായിട്ടുണ്ട്. എന്നാല്‍ മദ്യശാലക്ക് വേണ്ടിയുള്ള ഹര്‍ത്താലോ? . അത്തരത്തില്‍ ഒരു ഹര്‍ത്താലാണ് ഇന്ന് കാസര്‍ഗോഡ് ജില്ലയിലെ ഉളിക്കല്‍ പഞ്ചായത്തില്‍ നടക്കുന്നത്. ബിവറേജ് കോര്‍പ്പറേഷന്റെ പൂട്ടിപോയ ഔട്ട്‌ലെറ്റ് തുറക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.

ജനകീയ കര്‍മസമിതിയുടെ നേതൃത്വത്തില്‍ രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. പത്രം, പാല്‍, വാഹനങ്ങള്‍, വിദ്യാലയങ്ങള്‍ തുടങ്ങി അവശ്യസര്‍വ്വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


Also read പെര്‍ഫോമന്‍സ് പോരെന്ന് പറഞ്ഞ് മാനേജ്‌മെന്റിന്റെ മാനസിക പീഡനം; ന്യൂസ് 18 കേരളം ചാനലിലെ ദളിത് മാധ്യമ പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു


2014ല്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെയും പഞ്ചായത്തിന്റെയും നിരന്തര സമ്മര്‍ദത്തെതുടര്‍ന്ന് അന്നത്തെ യു.ഡി.എഫ്. സര്‍ക്കാര്‍
മദ്യവില്പനശാല അടച്ചുപൂട്ടുകയുമായിരുന്നു.

എന്നാല്‍ മദ്യശാല പൂട്ടിയതിനെത്തുടര്‍ന്ന് വ്യാജമദ്യവില്‍പ്പന വര്‍ധിച്ചുവെന്നുപറഞ്ഞാണ് കര്‍മസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. മുമ്പ് 2003ല്‍ ഇതേ പോലെ കര്‍മസമിതിനടത്തിയ ഹര്‍ത്താലിനെത്തുടര്‍ന്നാണ് ഉളിക്കലില്‍ മദ്യവില്പനശാല തുടങ്ങിയത്.

Advertisement