എഡിറ്റര്‍
എഡിറ്റര്‍
ബീഹാറില്‍ ബി.ജെ.പി ബന്ദില്‍ വ്യാപക സംഘര്‍ഷം
എഡിറ്റര്‍
Tuesday 18th June 2013 12:40pm

bandh-in-bihar

പാറ്റ്‌ന: ബീഹാറില്‍ ബി.ജെ.പി നടത്തിയ ബന്ദില്‍ വ്യാപക അക്രമം. ദേശീയ ജനാധിപത്യ സഖ്യത്തില്‍ നിന്ന് പിന്മാറാനുള്ള ജനതാദള്‍(യു) തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പിയുടെ നേതൃത്വത്തില്‍ ബീഹാറില്‍ ബന്ദിന് ആഹ്വാനം ചെയ്തത്.
Ads By Google

പലയിടത്തും ബി.ജെ.പി പ്രവര്‍ത്തകരും, ജെ.ഡി.യു പ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടി.  ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും, മറ്റു ചിലരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ദണ്ഡുകളും, വടികളുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നെന്ന് ജനതാദള്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.

ദിബ്രൂഗറില്‍ നിന്ന് ദല്‍ഹിയിലേക്ക് പോയ ബ്രഹ്മപുത്ര തീവണ്ടിയും ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു.  ബന്ദില്‍ കടകബോളങ്ങളും, വ്യാപാര സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്. സ്‌ക്കൂളുകളും, ഗവണ്‍മെന്റ് സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിച്ചിട്ടില്ല.  വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയിട്ടില്ല.  ഇരുചക്ര വാഹനങ്ങള്‍ വാഹനങ്ങള്‍ മാത്രമാണ് റോഡുകളിലിറങ്ങുന്നത്.

ഇതിനിടെ പ്രശ്ന പരിഹാരത്തിനായി മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച്ചക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബി.ജെ.പിയുമായുള്ള 17 വര്‍ഷം നീണ്ടു നിന്ന് മുന്നണി ബന്ധം അവസാനിപ്പിച്ച് കഴിഞ്ഞ ഞായറാഴ്ച്ചയാണ് ജെ.ഡി.യു എന്‍.ഡി.എ വിട്ടത്.  മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയ ബി.ജെ.പി നടപടിയില്‍ പ്രതിഷേധിച്ചാണ് ജെ.ഡി.യു മുന്നണി വിട്ടത്.

Advertisement