എഡിറ്റര്‍
എഡിറ്റര്‍
ധോണിയെ വീണ്ടും അപമാനിച്ച് പൂനെ ടീമുടമ; ‘ധോണിയൊക്കെ എന്ത് ? സ്മിത്ത് തന്നെയാണ് രാജാവ്’
എഡിറ്റര്‍
Friday 7th April 2017 1:08pm

 

പൂനെ: ഐ.പി.എല്ലില്‍ പൂനെയുടെ നായകസ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ധോണിയെ പരസ്യമായി അപമാനിച്ച് ടീമുടമ ഹര്‍ഷ് ഗോയങ്ക. സീസണിലെ ടീമിന്റെ ആദ്യ മത്സരത്തിന് ശേഷം നടത്തിയ ട്വീറ്റിലൂടെയായിരുന്നു ധോണിക്കെതിരെ ഗോയങ്ക സംസാരിച്ചത്.


Also read ലാവ്‌ലിന്‍ കേസിന്റെ വിരോധം മൂലം ഷാജഹാനോട് പിണറായി പ്രതികാരം ചെയ്യുകയാണെന്ന് അമ്മ 


ഇന്നലെ നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ പ്രകടനത്തിന്റെ പിന്‍ബലത്തിലായിരുന്നു പൂനെ ജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ നിര്‍ണായക ഓവറുകളില്‍ ബാറ്റ് ചെയ്ത ധോണിക്ക് പ്രതീക്ഷയ്ക്കൊത്ത് ഉയരാനും കഴിഞ്ഞിരുന്നില്ല. ഇതാണ് ഹര്‍ഷ് തന്റെ ട്വീറ്ററില്‍ കുറിച്ചത്.

‘രാജാവ് ആരാണെന്ന് സ്മിത്ത് തെളിയിച്ചു. ധോണിയെ ശരിക്കും നിഷ്പ്രഭമാക്കിക്കളഞ്ഞു. ക്യാപ്റ്റന്റെ ഇന്നിംഗ്സ്. സ്മിത്തിനെ ക്യാപ്റ്റനാക്കാനുള്ള തീരുമാനം ശരിവെക്കുന്ന പ്രകടനം ഗ്രേറ്റ് മൂവ്.’ റൈസിങ് പുനെ സൂപ്പര്‍ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്കയുടെ സഹോദരനായ ഹര്‍ഷ് ഗോയങ്ക ട്വിറ്ററില്‍ കുറിച്ചു.

 

 

നേരത്തെ ടീം നായകസ്ഥാനത്ത് നിന്ന ധോണി സ്വയം ഒഴിഞ്ഞതല്ലെന്നും തങ്ങള്‍ നീക്കിയതാണെന്നുമുള്ള ഉടമകളുടെ പ്രസ്താവന ആരാധകരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു ഇതിന് പിന്നാലെയാണ് ആദ്യ മത്സരത്തിന് ശേഷം ടീമുടമ വീണ്ടും രംഗത്തെത്തിയത്.

ഗോയങ്കയുടെ ട്വീറ്റിനെതിരെ പ്രതിഷേധങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ ഉയര്‍ന്ന് കഴിഞ്ഞു. ധോണിയുടെ നിഴല്‍ പോലുമാകാനുള്ള താരങ്ങള്‍ നിലവില്‍ നിങ്ങളുടെ ടീമില്‍ ഇല്ലായെന്നും അദ്ദേഹത്തിനെ ടീമില്‍ നിന്നു പുറത്താക്കി നോക്കു അപ്പോളറിയാം ടീമുനുള്ള പിന്തുണ എന്നും ഗോയങ്കയുടെ ട്വീറ്റിന് മറപടിയായി ആരാധകര്‍ പറയുന്നു.

Advertisement