സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
World cup 2018
കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് ടുണീഷ്യ
സ്പോര്‍ട്സ് ഡെസ്‌ക്
Monday 18th June 2018 11:37pm

ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജിയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിന് ടുണീഷ്യക്കെതിരെ ത്രസിപ്പിക്കുന്ന വിജയം. ഇഞ്ചുറി ടൈമില്‍ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ നേടിയ ഗോളാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്.

മികച്ച ആക്രമണവുമായി തുടങ്ങിയ ഇംഗ്ലണ്ടിന്റെ ആദ്യ ഗോള്‍ നേടിയതും ഹാരി കെയ്‌നാണ്. എന്നാല്‍ പിന്നീട് ലഭിച്ച പെനാല്‍റ്റി ഗോളാക്കിയ ടുണീഷ്യ കൃത്യമായ പ്രതിരോധത്തിലൂടെ ഇംഗ്ലണ്ടിനെ പിടിച്ച് കെട്ടുകയായിരുന്നു.

കളി സമനില ആവുമെന്ന് അവസാന നിമിഷം വരെ തോന്നിച്ചെങ്കിലും, ഇഞ്ചുറി ടൈമില്‍ ലഭിച്ച കോര്‍ണര്‍ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ഗോളാക്കുകയായിരുന്നു. പാനമയുമായാണ്് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം.

Advertisement