മെസിയോ റൊണാള്‍ഡോയോ ? ഒട്ടും ആലോചിക്കാതെയുള്ള ഹാരി കെയ്‌നിന്റെ ഉത്തരം ഇങ്ങനെ
Football
മെസിയോ റൊണാള്‍ഡോയോ ? ഒട്ടും ആലോചിക്കാതെയുള്ള ഹാരി കെയ്‌നിന്റെ ഉത്തരം ഇങ്ങനെ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 21st June 2022, 7:19 pm

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്ബോള്‍ താരങ്ങളാണ് അര്‍ജന്റീനയുടെ ലയണല്‍ മെസിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനൊ റൊണാള്‍ഡോയും. ലോകത്തെ എല്ലാ കായിക താരങ്ങളേക്കാള്‍ കൂടുതല്‍ ആരാധകര്‍ ഈ രണ്ട് പേര്‍ക്കുമുണ്ട്,

എന്നാല്‍ ഇവരില്‍ ആരാണ് മികച്ച കളിക്കാരനെന്നും ഏറ്റവും ആരാധകര്‍ ആര്‍ക്കാണെന്നും ഇന്നും നില നില്‍ക്കുന്ന തര്‍ക്കമാണ്. ആരെയാണ് കൂടുതല്‍ ഇഷ്ട്ം എന്ന ചോദ്യത്തിന് പല സെലിബ്രിറ്റികളും ഉത്തരം പറയാന്‍ മടിക്കാറുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിന്റെ സ്‌ട്രൈക്കറായ ഹാരി കെയ്‌നിന് ആ മടി ഇല്ലായിരുന്നു.

ഇരുവരിലും ഏറ്റവും മികച്ചതാരാണെന്നുള്ള ചോദ്യത്തിന് പ്രൈം മെസി എന്നായിരുന്നു കെയ്‌നിന്റെ മറുപടി. ഒരു മടിയും കൂടാതെയായിരുന്നു താരത്തിന്റെ മറുപടി. ഒരു കാലത്തും തീരാത്ത തര്‍ക്കമായിരുന്നിട്ടും കെയ്ന്‍ യാതൊരു കൂസലും ഇല്ലാതെയായിരുന്നു ഉത്തരം പറഞ്ഞത്.

ആമസോണ്‍ പ്രൈമിന്റെ പി.എസ്.ജി ടോക്‌സ് എന്ന പരിപാടിയിലായിരുന്നു പ്രൈം മെസിയെയാണോ പ്രൈം റൊണാള്‍ഡോയെയാണോ മികച്ചത് എന്ന ചോദ്യ ചോദിച്ചത്. ‘ഐ വുഡ് ഗോ വിത്ത് പ്രൈം മെസി’ എന്നായിരുന്നു കെയ്‌നിന്റെ മറുപടി.

ഒരുപാട് ചോദ്യങ്ങളുടെ ഇടയില്‍ ചോദിച്ചയൊരു ചോദ്യമായിരുന്നു ഇത്. ഈ കൊല്ലം പ്രിമിയര്‍ ലീഗില്‍ ഏറ്റവും മികച്ച കളിക്കാരന്‍ ലിവര്‍പൂളിന്റെ മുഹമ്മദ് സലയാണ് എന്നും അദ്ദേഹം പറഞ്ഞു.

2021ല്‍ ഫുട്‌ബോളിലെ ഏറ്റവും മികച്ച കളിക്കാരായി കെയ്‌നിന് തോന്നുന്നത് മെസിയെയും പോളണ്ട് താരം ലെവന്‍ഡോസകിയേയുമാണ്.

എന്തായാലും ഫുട്‌ബോളില്‍ എന്നല്ല ലോകത്തെ ഒരു സ്‌പോര്‍ടിലും മെസി-റൊണാള്‍ഡൊ യുഗം പോലെ മറ്റൊരു യുഗം കാണില്ല. ഇരുവരും ഈ വര്‍ഷം നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിനുള്ള തയാറെടുപ്പിലാണ്. ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഇരുവരുടേയും അവസാന ലോകകപ്പാകാനാണ് സാധ്യത.

Content Highlights: Harry Kane chooses between Messi and Ronaldo