ഹാരിയും മേഗനും ഇനി സാധാരണക്കാര്‍, സുരക്ഷാ അകമ്പടികളില്ല, വീട് നവീകരിക്കാന്‍ ഉപയോഗിച്ച പണം തിരിച്ചടയ്ക്കും
Worldnews
ഹാരിയും മേഗനും ഇനി സാധാരണക്കാര്‍, സുരക്ഷാ അകമ്പടികളില്ല, വീട് നവീകരിക്കാന്‍ ഉപയോഗിച്ച പണം തിരിച്ചടയ്ക്കും
ന്യൂസ് ഡെസ്‌ക്
Sunday, 19th January 2020, 6:39 pm

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നും വിട്ടു പോവുന്ന ഹാരിയുടെയും മേഗന്റെയും രാജപദവികള്‍ റദ്ദാക്കുമെന്ന് രാജവസതി. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദോഗിക വസതിയായ ബക്കിംഗ്ഹാം പാലസാണ് ഇരുവരുടെയും രാജകീയ പദവികള്‍ ഒഴിവാക്കിയതായി പ്രഖ്യാപിച്ചത്.

രാജകുടുംബാഗങ്ങള്‍ക്ക് ലഭിക്കുന്ന സുരക്ഷാ അകമ്പടികള്‍, പൊതുഖജനാവില്‍ നിന്നുള്ള സാമ്പത്തിക സഹായം, പ്രത്യേക യാത്രകള്‍ എന്നിവ ഇനി ഇരുവര്‍ക്കും ലഭിക്കില്ല.

ഇതിനു പുറമെ ബ്രട്ടനിലെ മേഗന്റെയും ഹാരിയുടെ വസതിക്ക് നവീകരിക്കാന്‍ പൊതുഫണ്ട് ഉപയോഗിച്ചതിനാല്‍ 2.4 മില്യണ്‍ ഡോളര്‍ നികുതിയായി ഇരുവരും തിരിച്ചടയ്ക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് ഇരുവരും വിട്ടു പോവുകയാണെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ നിബന്ധനകള്‍ നടപ്പില്‍ വരുന്നത്.

ഈ വര്‍ഷത്തെ വസന്തകാലം മുതലാണ് പുതിയ നിബന്ധനകള്‍ ഇരുവര്‍ക്കും ബാധകമാവുക.

കഴിഞ്ഞ ദിവസമാണ് രാജകുടുംബ ചുമതലകളില്‍ നിന്നും വിട്ട് നില്‍ക്കാനും സാമ്പത്തിക സ്വാതന്ത്ര്യം കൈവരുത്താനും ആഗ്രഹിക്കുന്നതായി പ്രിന്‍സ് ഹാരിയും മേഗനും ഔദ്യോഗിക പ്രസ്താവനയിറക്കിയത്. കാനഡയിലും ബ്രിട്ടനിലുമായി പുതിയ ജീവിതം തുടങ്ങാനാണ് ഇരുവരുടെയും പദ്ധതി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇരുവരും കുടുംബത്തില്‍ തുടരാനാണ് തന്റെ ആഗ്രഹമെന്നും എന്നാല്‍ തീരുമാനത്തെ പിന്തുണയ്ക്കുന്നെന്നുമാണ് എലിസബത്ത് രാജ്ഞി ഇതിനോട് പ്രതികരിച്ചത്.

ഇതിനു പുറമെ ബ്രട്ടനിലെ മേഗന്റെയും ഹാരിയുടെ വസതിക്ക് നവീകരിക്കാന്‍ പൊതുഫണ്ട് ഉപോയഗിച്ചതിനാല്‍ 2.4 മില്യണ്‍ ഡോളര്‍ നികുതിയായി ഇരുവരും തിരിച്ചടയ്ക്കും.