'ഡയാനയുടെ മരണത്തിനു കാരണക്കാരായവര്‍ മേഗനു പിന്നാലെ' ; ഹാരിയുടെ പാപ്പരാസികളോടുള്ള ദേഷ്യത്തിനു പിന്നില്‍
Worldnews
'ഡയാനയുടെ മരണത്തിനു കാരണക്കാരായവര്‍ മേഗനു പിന്നാലെ' ; ഹാരിയുടെ പാപ്പരാസികളോടുള്ള ദേഷ്യത്തിനു പിന്നില്‍
ന്യൂസ് ഡെസ്‌ക്
Tuesday, 21st January 2020, 11:14 pm

ലണ്ടന്‍: ഈയടുത്ത് ബ്രിട്ടനിലെ പ്രിന്‍സ് ഹാരിയുടെയും മേഗന്‍ മാര്‍ക്കലിന്റെയും കുഞ്ഞായ ആര്‍ക്കിയുടെ ചിത്രം ഒരു സ്വകാര്യ ചടങ്ങില്‍ വെച്ച് പാപ്പരാസികള്‍ പകര്‍ത്തിയത് വലിയ വിവാദമായിരുന്നു. മേഗന്റെയും ഹാരിയുടെയും അഭിഭാഷകര്‍ ഇവര്‍ക്കെതിരെ നിയമ നടപടികളും സ്വീകരിച്ചു.ഇതിനു മുമ്പേ ചില ബ്രിട്ടീഷ് മാധ്യമങ്ങളുടെ അതിരു കടന്നുള്ള പ്രവര്‍ത്തനമാണ് ഹാരിയും മേഗനും ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നും കാനഡയിലേക്ക് താമസം മാറാനുള്ള കാരണമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.
ഇത്രമാത്രം ഹാരിയും മേഗനും പാപ്പരാസികളില്‍ നിന്നും സംരക്ഷണം ആഗ്രഹിക്കുന്നതിനുള്ള കാരണങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

രണ്ടു പതിറ്റാണ്ടു മുമ്പ് ഹാരിയുടെ അമ്മയായ ഡയാന രാജകുമാരി വാഹനാപടത്തില്‍ കൊല്ലപ്പെടുന്നതോടെയാണ് ഹാരിയും പാപ്പരാസികളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

1997 ല്‍ ഒരു കാറപടത്തിലാണ് ഡയാന മരിക്കുന്നത്. പാരീസില്‍ വെച്ച് ഡയാനയുടെ ഫോട്ടോഗ്രാഫുകള്‍ എടുത്തിരുന്ന പാപ്പരാസികളില്‍ നിന്ന് രക്ഷ നേടാന്‍ അതിവേഗം ഡ്രൈവ് ചെയ്ത കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. ഡയാനയുടെ വ്യക്തി ജീവിതത്തില്‍ അനാവശ്യമായി ഇടപെട്ട അന്നത്തെ പാപ്പരാസികള്‍ ഇവര്‍ എവിടെ പോയാലും പിന്തുടരുകയും ചെയ്തതായിരുന്നു അന്നത്തെ അപകടത്തിനു കാരണമായത്.
ഇതിനു ശേഷം ബ്രിട്ടനിലെ പല മാധ്യമങ്ങളും പാപ്പരാസി ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തലാക്കിയിരുന്നു.

ഇപ്പോള്‍ ഇതേ തരത്തിലുള്ള ആക്രമണമാണ് തന്‍രെ ഭാര്യ മേഗന്‍ മാര്‍ക്കലിന്റെ നേരയും നടക്കുന്നത് എന്നാണ് ഹാരി പറയുന്നത്.
എന്റെ അമ്മയെ എനിക്ക് നഷ്ടപ്പെട്ടു. ഇപ്പോള്‍ എന്റെ ഭാര്യയും അതേ അവസ്ഥയിലൂടെയാണ് കടന്നു പോവുന്നത് എന്നാണ് മേഗനെ പറ്റി അനവശ്യ വാര്‍ത്തകള്‍ കൊടുത്ത മാധ്യമങ്ങളെ വിമര്‍ശിച്ചു കൊണ്ട് ഹാരി ഈയിടെ പറഞ്ഞത്.

ചരിത്രം ആവര്‍ത്തിക്കുമോ എന്നാണ് എന്റെ പേടി. എന്റെ അമ്മയെ എനിക്ക് നഷ്ടപ്പെട്ടു. ഇപ്പോള്‍ എന്റെ ഭാര്യയും ഇത്തരം പ്രബല ശക്തികളുടെ ഇരയാവുകയാണ്,’ ഹാരി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് രാജകുടുംബ ചുമതലകളില്‍ നിന്നും മാറി കാനഡയിലേക്ക് താമസം മാറുമെന്ന് ഹാരിയും മേഗനും പ്രഖ്യാപിച്ചത്. ഈ തീരുമാനത്തിന് പിന്നില്‍ ബ്രിട്ടീഷ് മാധ്യമങ്ങളുടെ മേഗനു നേരെയുള്ള ആക്രമണങ്ങളും കാരണമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.