ഹാരി രാജകുമാരന്റേ മേഗന്‍ മാര്‍ക്കലിന്റേയും ജീവിതം പറയുന്ന സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി, വീഡിയോ 
HollyWood
ഹാരി രാജകുമാരന്റേ മേഗന്‍ മാര്‍ക്കലിന്റേയും ജീവിതം പറയുന്ന സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി, വീഡിയോ 
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 23rd April 2019, 2:53 pm

ബ്രിട്ടണിലെ ഹാരി രാജകുമാരന്റേയും ഹോളിവുഡ് താരം മേഗന്‍ മാര്‍ക്കലിന്റേയും ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ഹാരി ആന്റ് മേഗന്‍, ബികമിങ് റോയല്‍ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

2018ല്‍ പുറത്തിറങ്ങിയ ഹാരി ആന്റ് മേഗന്‍, എ റോയല്‍ റൊമന്‍സ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്.

ഹാരിയുടേയും മേഗന്റേയും പ്രണയവും വിവാഹവുമായിരുന്നു ആദ്യ ഭാഗത്തിന്റെ പ്രമേയം. ഹാരിയെ വിവാഹ കഴിച്ച് രാജകുടുംബാംഗമായതിന് ശേഷമുള്ള മേഗന്റെ ജീവിതമാണ് രണ്ടാംഭാഗത്തില്‍ അവതരിപ്പിക്കുന്നത്.

ചാള്‍സ് ഫീല്‍ഡ് ഹാരിയായും ടിഫാനി സ്മിത്ത് മേഗനായും അഭിനയിക്കുന്നു. ടിഫാനിക്ക് മേഗനുമായി രൂപ സാദൃശ്യമുള്ളത് ചര്‍ച്ചയായിരുന്നു.