700 പേര്‍ മതി; ജീവനക്കാരെ വെട്ടിച്ചുരുക്കാന്‍ ഹാര്‍ലി ഡേവിഡ്‌സണും
Economic Crisis
700 പേര്‍ മതി; ജീവനക്കാരെ വെട്ടിച്ചുരുക്കാന്‍ ഹാര്‍ലി ഡേവിഡ്‌സണും
ന്യൂസ് ഡെസ്‌ക്
Friday, 10th July 2020, 6:20 pm

ന്യൂയോര്‍ക്ക്: കൊവിഡ് വ്യാപനം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരെ വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ച് മോട്ടോര്‍സൈക്കിള്‍ കമ്പനിയായ ഹാര്‍ലി ഡേവിഡ്‌സണ്‍. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വേണ്ടി തയ്യാറാക്കിയ പുതിയ പ്രവര്‍ത്തന പദ്ധതി പ്രകാരം ആഗോള തലത്തില്‍ നിലവില്‍ പ്രവര്‍ത്തിക്കാന്‍ 700 ല്‍ ക്കുറവ് ജീവനക്കാരെ മതിയെന്നാണ് കമ്പനി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഇത് പ്രകാരം 500 പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നും കമ്പനി പ്രസ്താവനയില്‍ പറയുന്നു.

അടിയന്തര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സ്ഥാനത്ത് നിന്ന് രാജി വെക്കുകയും തല്‍സ്ഥാനത്തേക്ക് ഡാറെല്‍ തോമസ്സിനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.

ദ റി വയര്‍ എന്ന പേരില്‍ തയ്യാറിയിരിക്കുന്ന പുതിയ കമ്പനി പ്രവര്‍ത്തന പദ്ധതി പ്രകാരം 42 മില്യണ്‍ ഡോളറാണ് 2020 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിക്ക് ചെലവ് വരുന്നത്. 2021-2025 വരെയാണ് പുതിയ പ്രവര്‍ത്തന പദ്ധതി. കൊവിഡ് പ്രതിസന്ധി മൂലം നേരത്തെ പല ആഗോള കമ്പനികളും ജീവനക്കാരെ പിരിച്ചു വിടുകയും ശമ്പളം വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ