ഹെര്‍ബല്‍ ഹെയര്‍ ഡൈ, പ്രീമിയം ബ്യൂട്ടി സോപ്പ്; പുതിയ ഉത്പന്നങ്ങളുമായി ഹരീതകി
Marketing Feature
ഹെര്‍ബല്‍ ഹെയര്‍ ഡൈ, പ്രീമിയം ബ്യൂട്ടി സോപ്പ്; പുതിയ ഉത്പന്നങ്ങളുമായി ഹരീതകി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th September 2022, 7:32 pm

പാലക്കാട്: പുതിയ ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ച് ഹരീതകി ഹെര്‍ബല്‍ ഹെയര്‍ കെയര്‍ പ്രൊഡക്ട്‌സ്. ഹെര്‍ബല്‍ ഹെയര്‍ ഡൈ അടക്കമുള്ള പുതിയ ഉത്പന്നങ്ങളാണ് ഹരീതകി വിപണിയിലെത്തിച്ചിരിക്കുന്നത്.

ഹരീതകി ഹെര്‍ബല്‍ ഹെയര്‍ ഡൈക്ക് പുറമെ ഗന്ധരാജ് പ്രീമിയം ബ്യൂട്ടി സോപ്പ്, റെഡ് സാന്‍ഡല്‍ പ്രീമിയം ബ്യൂട്ടി സോപ്പ് എന്നിവയാണ് കമ്പനി പുതുതായി വിപണിയിലെത്തിക്കുന്നത്.

നിലവില്‍ ഹരീതകി ഹെര്‍ബല്‍ ഹെയര്‍ ഓയില്‍, താളിപ്പൊടി, ഹെയര്‍ പായ്ക്ക് എന്നി ഉത്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.

കഴിഞ്ഞ ദിവസം പാലക്കാട് മുട്ടിക്കുളങ്ങര ഹരീതകി ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങിലാണ് പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കിയത്.

കമ്പനി മാനേജിംഗ് ഡയറക്ടര്‍ ബിന്ദു സുരേഷ്, സി.ഇ.ഒ. സുരേഷ് പാലക്കോട്ട് എന്നിവര്‍ ചേര്‍ന്നാണ് പ്രൊഡക്ട്‌സ് പുറത്തിറക്കിയത്.

മെട്രോ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ ഹരി, ബയോ മാര്‍ട്ട് ഉടമ മഹേഷ്, തപസ്യ കലാ സാഹിത്യ വേദി പ്രസിഡണ്ട് കെ.പി.രാധാകൃഷ്ണന്‍ എന്നിവര്‍ ആദ്യ വില്പന സ്വീകരിച്ചു.

ശോഭ പഴയന്നൂര്‍, ഹരീതകി സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ രാമദാസ് ഇറ്റാം വീട്ടില്‍, സുനില്‍ പാലക്കോട്ട് ,സന്തോഷ് കുളപ്പുള്ളി, നടന്‍ പഴനിസ്വാമി, മോഡലും നടിയുമായ അനുപ്രശോഭിനി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Content Highlight: Haritaki introduced new products