ആ ഒരു വേഷം കൊണ്ട് ലാൽ ജോസ് എനിക്ക് കുറെ സംഭവങ്ങൾ നേടി തന്നിട്ടുണ്ട്: ഹരിശ്രീ അശോകൻ
Film News
ആ ഒരു വേഷം കൊണ്ട് ലാൽ ജോസ് എനിക്ക് കുറെ സംഭവങ്ങൾ നേടി തന്നിട്ടുണ്ട്: ഹരിശ്രീ അശോകൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd November 2023, 8:48 am

മീശ മാധവൻ സിനിമയിലൂടെ തനിക്ക് ലഭിച്ച വലിയ നേട്ടങ്ങളെക്കുറിച്ച് പറയുകയാണ് ഹരിശ്രീ അശോകൻ. മീശ മാധവൻ സിനിമയിൽ കൃഷ്ണൻ ആയി അഭിനയിച്ചതുകൊണ്ട് താൻ കുറേ രാജ്യങ്ങളിൽ പോയിട്ടുണ്ടെന്ന് ഹരിശ്രീ അശോകൻ പറഞ്ഞു. പല രാജ്യങ്ങളിലും തന്നെ വിഷുവിന് ഗസ്റ്റ് ആയിട്ട് ക്ഷണിച്ചിരുന്നെന്നും അശോകൻ പറയുന്നുണ്ട്.

ആ ഒരു വേഷം ലാൽ ജോസ് എന്ന സംവിധായകൻ തനിക്ക് ഒരുപാട് സംഭവങ്ങൾ നേടി തന്നിട്ടുണ്ടെന്നും ഹരിശ്രീ അശോകൻ കൂട്ടിച്ചേർത്തു. മലയാള സിനിമയ്ക്ക് ഒരു തകർച്ച നേരിട്ട സമയത്താണ് മീശമാധവൻ ഹിറ്റാകുന്നതെന്നും ഹരിശ്രീ അശോകൻ പറഞ്ഞു. ബിഹൈൻഡ്‌വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മീശ മാധവനിലെ കൃഷ്ണൻ ആയിട്ട് അഭിനയിച്ചതിനു ശേഷം ഞാൻ കുറേ രാജ്യങ്ങളിലേക്ക് പോയിട്ടുണ്ട്. പലരാജ്യങ്ങളിൽ എന്നെ വിഷുവിന് ഗസ്റ്റ് ആയിട്ട് ക്ഷണിച്ചു. ആ ഒരു വേഷം കൊണ്ട് ലാൽ ജോസ് എനിക്ക് കുറെ സംഭവങ്ങൾ നേടി തന്നിട്ടുണ്ട്. മീശ മാധവൻ ഗംഭീര പടം. മലയാള സിനിമയ്ക്ക് ഒരു തകർച്ച നേരിട്ട സമയത്താണ് മീശ മാധവൻ കേറി ഹിറ്റാകുന്നത്,’ ഹരിശ്രീ അശോകൻ പറഞ്ഞു.

ഏത് രാജ്യങ്ങളിൽ പോയാലും തന്നെ പഞ്ചാബി ഹൗസിലെ രമണൻ എന്നാണ് പറയാറുള്ളതെന്നും അത് തനിക്ക് ഓസ്കാർ ആണെന്നും ഹരിശ്രീ അശോകൻ അഭിമുഖത്തിൽ പറയുന്നുണ്ട്.

‘ലോകത്ത് ഒരുപാട് രാജ്യങ്ങളിൽ ഞാൻ പോയിട്ടുണ്ട്. ആ രാജ്യങ്ങളിലെല്ലാം ചെല്ലുമ്പോൾ പറയുന്നത് രമണൻ എന്നാണ്. പഞ്ചാബി ഹൗസിലെ രമണൻ എന്ന്. ‘രമണനെ നോക്കടി, രമണനെ കണ്ടോ, രമണൻ വന്നു’ എന്നൊക്കെയാണ് പറയുന്നത്,’ ഹരിശ്രീ അശോകൻ ഓർക്കുന്നു.

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ‘മഹാറാണി’യാണ് ഹരിശ്രീ അശോകന്റെ പുറത്തിനിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു, ശ്രുതി ജയൻ, ജോണി ആന്റണി, നിഷ, ജാഫർ ഇടുക്കി, പ്രമോദ് വെളിയനാട്, ബാലു വർഗീസ്, അപ്പുണ്ണി ശശി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നവംബർ 24ന് ചിത്രം തിയേറ്ററുകളിലേക്കെത്തും.

Content Highlight: Harisree ashokan about Meesha madhavan movie