എഡിറ്റര്‍
എഡിറ്റര്‍
ഹരിഹരവര്‍മയുടെ കൊലപാതകം: അഞ്ച് പേര്‍ അറസ്റ്റില്‍
എഡിറ്റര്‍
Saturday 5th January 2013 10:56am

തിരുവനന്തപുരം: രത്‌നവ്യാപാരി മാവേലിക്കര കോവിലകം ഭാസ്‌കരവര്‍മയുടെ മകന്‍ ഹരിഹരവര്‍മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അഞ്ച് പേരെ അറസ്റ്റുചെയ്തു.

Ads By Google

തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനക്കാരാണ് പിടിയിലായത്. ഇവര്‍ക്കു സംഭവവുമായി നേരിട്ട് ബന്ധമുണ്ടെന്നാണു സൂചന. ഇവരെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തു വരികയാണ്. കോടതിയില്‍ ഹാജരാക്കുന്നത് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

ഹൈദരാബാദിലാണ് അറസ്റ്റു നടന്നത്. ബാംഗ്ലൂരില്‍ താമസമാക്കിയ മലയാളികളാണ് പിടിയിലായത്. ഇവരില്‍ ചിലര്‍ കോളജ് വിദ്യാര്‍ത്ഥികളാണ്.

കാഞ്ഞിരംപാറയില്‍ വാടകയ്ക്ക് താമസിക്കുന്ന ഹരിഹരവര്‍മയെ അയല്‍വാസി കൂടിയായ സുഹൃത്ത് അഡ്വ. ഹരിദാസിന്റെ നെട്ടയം പുതൂര്‍ക്കോണത്തെ വീട്ടിലാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

രത്‌നങ്ങള്‍ വില്‍ക്കാനുള്ള ഇടപാടിനിടെ വാങ്ങാനെത്തിയ മൂന്നംഗസംഘം ക്ലോറോഫോം മണപ്പിച്ചശേഷം തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട ഹരിഹര വര്‍മയ്‌ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഹരിദാസ് പോലീസിനോട് പറഞ്ഞു.

വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ട് അയല്‍പക്കത്തെവീട്ടിലേക്ക് ഓടിയെത്തിയ ഹരിദാസ് അവിടെ നിന്ന് മൊബൈല്‍ഫോണ്‍ വാങ്ങി ബന്ധുക്കളെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

അതേസമയം കേസന്വേഷണം  ക്രൈംബ്രാഞ്ചിന് വിടുന്നതായി സര്‍ക്കാര്‍ കഴിഞ്ഞദിവസം അറിയിച്ചെങ്കിലും ഉത്തരവ് ഇനിയും കൈമാറിയിട്ടില്ല. ഈ സാഹചര്യത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

സിറ്റി പോലീസ് നടത്തിയ അന്വേഷണം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കവെയാണ് സര്‍ക്കാര്‍ കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ തയ്യാറായത്.

Advertisement