എഡിറ്റര്‍
എഡിറ്റര്‍
പട്ടേല്‍ സമരം മോദിയുടെ ആണിക്കല്ലിളക്കുമെന്ന പ്രസ്താവനയക്ക് പിന്നാലെ ഹാര്‍ദിക് പട്ടേലിനെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് പൊലിസ്
എഡിറ്റര്‍
Monday 28th August 2017 11:58pm

ഹര്‍ദിക് പട്ടേല്‍ (ഫയല്‍ ഫോട്ടോ)

അഹമ്മദാബാദ്: പട്ടേല്‍ സമരം മോദിയുടെ ആണിക്കല്ലിളക്കുമെന്ന പ്രസ്താവനക്ക് പിന്നാലെ പട്ടേല്‍ സമുദായക്കാര്‍ക്ക് സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നതിന് നേതൃത്വം നല്‍കിയ പട്ടീധര്‍ അനാമത് ആന്ദോളന്‍ സമിതി (പാസ്) നേതാവ് ഹാര്‍ദിക് പട്ടേലിനെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു
ഹാര്‍ദികിനെ കൂടാതെ അടുത്ത അനുയായി ദിനേശ് ബാംഭാനി അടക്കം പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംവരണ പ്രക്ഷോഭകാലത്ത് നടത്തിയ അക്രമങ്ങള്‍ നടത്തിയെന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കേസുകളിലാണ് അഹമ്മദാബാദ് പൊലിസ് ഇവരെ അറസ്റ്റ് ചെയ്തത്.


Also readഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മോദിയുടെ ആണിക്കല്ല് ഇളക്കും


ഗുജറാത്തില്‍ ഒരിക്കല്‍ കൂടെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി പട്ടേല്‍ രംഗത്തെത്തിയിരുന്നു.

പട്ടേല്‍ സമുദായത്തിന്റെ സമരം മോദിയുടെ അവസാനത്തിന്റെ തുടക്കമാകുമെന്നും ഗുജറാത്താണ് മോദിയുടെ ആണിക്കല്ല്. ഗുജറാത്തില്‍ ശക്തനായി ഇരിക്കുന്നിടത്തോളം മോദിയെ ദേശീയ തലത്തില്‍ തോല്‍പ്പിക്കാന്‍ കഴിയില്ല എന്നും സ്‌ക്രോളിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു

Advertisement