എഡിറ്റര്‍
എഡിറ്റര്‍
ആളുകള്‍ വരാം പോകാം പക്ഷേ പോരാട്ടം തുടരുക തന്നെ ചെയ്യും; ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്നും ഹര്‍ദിക് പട്ടേല്‍
എഡിറ്റര്‍
Monday 23rd October 2017 10:37am


വഡോദര: താനൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്നും പട്ടേല്‍ സമുദായത്തിനായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും പട്ടേല്‍ സമര നായകന്‍ ഹര്‍ദിക് പട്ടേല്‍. വഡോദരയിലെ മധേലി ജില്ലയില്‍ മുസ്‌ലിം ജനതയുമായി കൂടിക്കാഴ്ച നടത്തവേയാണ് പട്ടേല്‍ താനൊരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കും ഇല്ലെന്ന തുറന്ന് പറഞ്ഞത്.


Also Read: ഞങ്ങളുടെ വികസനത്തെ എതിര്‍ക്കുന്നവര്‍ക്ക് കേന്ദ്രത്തിന്റെ ഒരു രൂപാ പോലും തരില്ല; ഭീഷണിയുമായി മോദി


നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ ബി.ജെ.പിയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന വിഭാഗമാണ് പട്ടേല്‍ സമുദായം. ഹര്‍ദിക്കിന്റെ അനുയായികളെ ബി.ജെ.പി കുതിരകച്ചവടത്തിലൂടെ സ്വന്തം ചേരിയിലെത്തിക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് തന്റെ നിലപാട് പട്ടേല്‍ വ്യക്തമാക്കിയത്.

‘ഞാന്‍ സമുദായത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് പോരാടുന്നത്. ഞങ്ങളുയര്‍ത്തിയ മൂന്ന് പ്രധാന ആവശ്യങ്ങളിലും നാം ഉറച്ച് നില്‍ക്കുകയാണ്. സംവരണം, യുവാക്കള്‍ക്ക് തൊഴില്‍, ഗുജറാത്തിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുക എന്നിവ. ഏത് പാര്‍ട്ടിയാണോ ഇത് അംഗീകരിക്കുന്നത് അവരെയാകും ഞങ്ങള്‍ പിന്തുണക്കുക.’ പട്ടേല്‍ പറഞ്ഞു.

പട്ടേല്‍ സമര നേതാക്കളും ഹര്‍ദിക്കിന്റെ അനുയായികളുമായ വരുണ്‍ പട്ടേലും രേഷ്മ പട്ടേലും ബി.ജെ.പിയില്‍ ചേര്‍ന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച ഹര്‍ദിക് ആളുകള്‍ വരികയും പോവുകയും ചെയ്യുമെന്നും എന്നാല്‍ സമരങ്ങള്‍ തുടരുക തന്നെ ചെയ്യുമെന്നും പറഞ്ഞു.


Dont Miss: ‘ചരടുവലിച്ചത് ബി.ജെ.പി ഗുജറാത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍’ എങ്ങനെയാണ് ബി.ജെ.പി തന്നെ ‘വിലക്കുവാങ്ങിയതെന്ന്’ വിശദീകരിച്ച് പട്ടേല്‍ സമരനേതാവ്


‘ജനങ്ങള്‍ പ്രശ്‌നങ്ങളോടൊപ്പമാണ്, ഞങ്ങള്‍ സമുദായത്തിനു വേണ്ടിയാണ് പോരാടുന്നത്. ആളുകളല്ല ഇതുമായി ബന്ധപ്പെട്ട് നില്‍ക്കുന്നത്. ആളുകള്‍ വരാം പോകാം പക്ഷേ പോരാട്ടം തുരുക തന്നെ ചെയ്യും.’ അദ്ദേഹം പറഞ്ഞു. വഡോദരയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച പട്ടേല്‍ മുസ്‌ലിം ജനതയുമായും കര്‍ഷകരുമായും കൂടിക്കാഴ്ച നത്തി.

കര്‍ഷകര്‍ക്ക് യാതൊരു വികസനവും വന്നിട്ടില്ലെന്ന് പറഞ്ഞ ഇദ്ദേഹം കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് വരെ വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തെ കര്‍ഷകരുള്ളതെന്നും കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസും ബി.ജെ.പിയും സഹോദരങ്ങളാണെന്ന് വിമര്‍ശിച്ച അദ്ദേഹം കര്‍ഷകരോട് ആര്‍ക്കും കണ്ണടച്ച് വോട്ട് ചെയ്യരുതെന്നും പറഞ്ഞു.

Advertisement