എഡിറ്റര്‍
എഡിറ്റര്‍
ഗുജറാത്ത് പിടിക്കാനുള്ള ബി.ജെ.പി തന്ത്രം പാളി; ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കുക തന്നെ ചെയ്യുമെന്ന് ഹാര്‍ദ്ദിക് പട്ടേല്‍
എഡിറ്റര്‍
Monday 16th October 2017 10:28pm

അഹമ്മദാബാദ്: ബി.ജെ.പിയെ ഗുജറാത്തിന്റെ അധികാരത്തില്‍ നിന്നും പുറത്താക്കുക തന്നെ ചെയ്യുമെന്ന് പട്ടേല്‍ സമുദായ പ്രക്ഷോഭനേതാവ് ഹര്‍ദ്ദിക് പട്ടേല്‍. കോണ്‍ഗ്രസ് ഗുജറാത്തില്‍ വിജയിക്കുകയാണെങ്കില്‍ അത് ഏകാധിപത്യത്തിനെതിരെയുള്ള വിജയമായിരിക്കുമെന്നും ഹര്‍ദ്ദിക് അഭിപ്രായപ്പെട്ടു.

‘എന്റെ പോരാട്ടം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കെതിരായല്ല. സംവിധാനത്തിനെതിരെയാണ്. മാത്രമല്ല എന്റെ അഭിപ്രായ സ്വാതന്ത്യത്തിന്റെ ഇല്ലാതാക്കുന്നവര്‍ക്കെതിരെ കൂടിയാണ്’. ഹര്‍ദിക് പട്ടേല്‍ പറയുന്നു.

താന്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് വേണ്ടി പണിയെടുക്കുന്നില്ല എന്നു പറഞ്ഞ ഹാര്‍ട്ടിക് പക്ഷെ തന്റെ സമുദായത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു.


Also Read: ‘ഞാനും ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ട്’; മീ റ്റൂ ഹാഷ് ടാഗില്‍ അണിചേര്‍ന്ന് റിമയും സജിത മഠത്തിലും; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ


ബി.ജെ.പി ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ ഞങ്ങള്‍ പ്രക്ഷോഭം അവസാനിപ്പിക്കും. ഇല്ലെങ്കില്‍ തുടരുക തന്നെ ചെയ്യും. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാലും പ്രക്ഷോഭം തുടരുമെന്നും ഹര്‍ദിക് പട്ടേല്‍ പറഞ്ഞു.

ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി പട്ടേല്‍ സമുദായക്കാരെ അനുനയിപ്പിക്കാനും അതുവഴി വോട്ടുകള്‍ പിടിക്കാനുമുള്ള പുതിയ നീക്കവുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. ഗുജറാത്തില്‍ പട്ടേല്‍ വിഭാഗക്കാര്‍ക്കെതിരായ കേസുകളെല്ലാം പിന്‍വലിക്കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. എന്നാലിത് വെറുതെയായെന്നാണ് ഹാര്‍ദ്ദികിന്റെ പ്രസ്താവന വ്യക്തമാക്കുന്നത്.

Advertisement