എഡിറ്റര്‍
എഡിറ്റര്‍
22 വയസുള്ള യുവാവിന്റെ വീഡിയോ അല്ല, 22 വര്‍ഷത്തെ വികസനം കാണിക്കൂ; സെക്സ് വീഡിയോ പുറത്തുവിട്ട ബി.ജെ.പിയുടെ വില കുറഞ്ഞ രാഷ്ട്രീയത്തെ വെല്ലുവിളിച്ച് ഹര്‍ദിക് പട്ടേല്‍
എഡിറ്റര്‍
Wednesday 15th November 2017 2:52pm

ന്യൂദല്‍ഹി: സെക്‌സ് വീഡിയോ വിവാദത്തില്‍ ബി.ജെ.പിക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍. ഗുജറാത്തിലെ ജനങ്ങള്‍ക്ക് കാണേണ്ടത് 22 വയസ്സുള്ള യുവാവിന്റെ വീഡിയോ അല്ലെന്നും 22 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളുടെ വീഡിയോ ആണെന്നും ഹാര്‍ദിക് പട്ടേല്‍ തുറന്നടിച്ചു.

വരുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച പട്ടിദാര്‍ നേതാവ് ഹാര്‍ദിക് പട്ടേലിന്റേതെന്നു കരുതുന്ന ലൈംഗിക വീഡിയോ കഴിഞ്ഞ ദിവസമാണ് ബിജെപി പുറത്തു വിട്ടത്. 2017 മേയ് പതിനാറിന് ഒരു ഹോട്ടല്‍ മുറിയില്‍ ചിത്രീകരിച്ചതാണ് നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ. അജ്ഞാതയായ സ്ത്രീയോടൊപ്പം ഹര്‍ദിക്കിന്റെ രൂപസാദൃശ്യമുള്ള യുവാവിനെയാണു വീഡിയോയില്‍ കാണുന്നത്.


Dont Miss അമേരിക്ക ഐഎസിനെ സഹായിക്കുന്നു; തെളിവ് നിരത്തി റഷ്യന്‍ സുരക്ഷാ ഏജന്‍സി


രണ്ടു വീഡിയോ ക്ലിപ്പുകളാണ് പുറത്തുവിട്ടിരുന്നത്. എന്നാല്‍ വീഡിയോയില്‍ ചിത്രീകരിക്കപ്പെട്ടയാള്‍ താനല്ലെന്ന് പ്രതികരിച്ച് ഹര്‍ദിക് പട്ടേല്‍ രംഗത്തു വരികയുണ്ടായി. വീഡിയിയോയിലുള്ളത് താനല്ലെന്നും ബി.ജെ.പിയുടെ ഗുഢരാഷ്ട്രീയ തന്ത്രമാണ് ഇതിനു പിന്നിലെന്നും ഹര്‍ദിക് പറഞ്ഞിരുന്നു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു സിഡി പുറത്തുവരാന്‍ സാധ്യതയുണ്ടെന്ന് ഹാര്‍ദിക് പട്ടേല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നു. തന്റെ ഒരു വ്യാജ വീഡിയോ പുറത്തുവരാനുണ്ടെന്നും അത് അധികം വൈകാതെ നിങ്ങള്‍ക്ക് കാണാനാകുമെന്നും ഹര്‍ദീക് പരിഹാസ രൂപേണ പറഞ്ഞിരുന്നു. അത് താങ്കള്‍ക്കെങ്ങനെ അറിയാം എന്ന ചോദ്യത്തിന്, ബിജെപിയില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്നും ഇത് വര്‍ഗ്ഗസ്വഭാവമാണെന്നുമായിരുന്നു ഹര്‍ദികിന്റെ മറുപടി. ഇതിനു തൊട്ടു പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്.

Advertisement