എഡിറ്റര്‍
എഡിറ്റര്‍
‘അടിതെറ്റി ഹര്‍ദ്ദിക് പാണ്ഡ്യ’; പരുക്കില്‍ നിന്ന് രക്ഷപെട്ടത് ഭാഗ്യം കൊണ്ട്; വീഡിയോ കാണാം
എഡിറ്റര്‍
Wednesday 12th April 2017 11:07pm

 

മുംബൈ: ഐ.പി.എല്‍ ക്രിക്കറ്റാരാധകര്‍ക്കും കളിക്കാര്‍ക്കും പ്രിയപ്പെട്ട ടൂര്‍ണ്ണമെന്റാണ്. പണക്കൊഴുപ്പിന്റെ മേളയെന്ന ആരോപണങ്ങളുണ്ടെങ്കിലും ഐ.പി.എല്‍ താരങ്ങള്‍ക്ക് നല്‍കുന്ന അനുഭവ സമ്പത്ത് വിസ്മരിക്കാന്‍ കഴിയുകയില്ല.


Also read ‘മൂന്നാറിലുള്ളവര്‍ കൈകാര്യം ചെയ്താല്‍ സര്‍ക്കാര്‍ ഉത്തരവാദികളല്ല’; മാധ്യമങ്ങള്‍ക്കും സി.പി.ഐയ്ക്കും താക്കീതുമായി എം.എം മണി


 

ഇത്തവണ ഐ.പി.എല്‍ ആവേശം എത്തുന്നതിന് മുമ്പേ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത് താരങ്ങളുടെ പരുക്കിന്റെ വാര്‍ത്തകളായിരുന്നു. നിരവധി താരങ്ങളാണ് പരുക്കുമൂലം സീസണില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. ഇന്ന് മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ നടക്കുന്ന മത്സരത്തിനിടെ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ പരുക്കില്‍ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്.

ആദ്യം ബാറ്റു ചെയ്യുകയായിരുന്ന സണ്‍റൈസേഴ്‌സിനെതിരെ ബോള്‍ ചെയ്യാനെത്തിയ പാണ്ഡ്യ റണ്ണപ്പ് കഴിഞ്ഞ് ബോള്‍ ചെയ്യുന്‍ ഒരുങ്ങുമ്പോള്‍ കാലുതെറ്റി വീഴുകയായിരുന്നു. വലതുകാല്‍ തെറ്റിയ താരം ഗ്രൗണ്ടില്‍ മലര്‍ന്നടിച്ച് വീഴുകയായിരുന്നു.

വീഴ്ചയുടെ ആഘാത്തില്‍ ഗുരുതര പരുക്കുകള്‍ എല്‍ക്കാന്‍ സാധ്യതയുണ്ടായിരുന്നെങ്കിലും താരത്തെ ഭാഗ്യം രക്ഷിക്കുകയായിരുന്നു. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ഉണ്ടായിരുന്ന ശിഖര്‍ ധവാന്‍ പാണ്ഡ്യയുടെ അടുത്തെത്തിയെങ്കിലും തനിക്കൊന്നും പറ്റിയില്ലെന്ന് വ്യക്തമാക്കിയ താരം ബോളിങ് തുടരുകയും ചെയ്തു.

വീഡിയോ കാണാം

Advertisement