രസിപ്പിക്കാന്‍ വേണ്ടിയാണ് അവന്‍ അങ്ങനെ പറഞ്ഞത്; ഹാര്‍ദികിനെ പിന്തുണച്ച് അച്ഛന്‍
Cricket
രസിപ്പിക്കാന്‍ വേണ്ടിയാണ് അവന്‍ അങ്ങനെ പറഞ്ഞത്; ഹാര്‍ദികിനെ പിന്തുണച്ച് അച്ഛന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 12th January 2019, 8:44 am

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഹാര്‍ദിക് പാണ്ഡ്യയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരണവുമായി അച്ഛന്‍ ഹിമാന്‍ഷു പാണ്ഡ്യ. ഹാര്‍ദിക് ഉദ്ദേശിച്ച രീതിയിലല്ല ആളുകള്‍ അവന്റെ വാക്കുകള്‍ വായിച്ചെടുക്കുന്നതെന്നും അതൊരു എന്റെര്‍ടയ്മെന്റ് പരിപാടി ആയതിനാല്‍ ആരാധകരെ രസിപ്പിക്കാനാണ് അത്തരത്തില്‍ പറഞ്ഞതെന്നും ഹിമാന്‍ഷു പറഞ്ഞു.

മകന്‍ ശുദ്ധ ഹൃദയനാണെന്നും തമാശകള്‍ ഇഷ്ടപ്പെടുന്ന പ്രകൃതമാണെന്നും ഹിമാന്‍ഷു പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയേയും ലോകേഷ് രാഹുലിനേയും സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് ഹര്‍ദിക് പാണ്ഡ്യയെ പിന്തുണച്ച് പിതാവ് രംഗത്തെത്തിയത്.

കോഫി വിത്ത് കരണ്‍ എന്ന ചാനല്‍ പരിപാടിയില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ഹാര്‍ദിക് പാണ്ഡ്യയും കെ എല്‍ രാഹുലും കടുത്ത വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. ഇരുവരേയും ഓസ്‌ട്രേലിയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അന്വേഷണ വിധേയമായാണ് ഇരുവരേയും സസ്‌പെന്‍ഡ് ചെയ്തത്.

അതേസമയം വിവാദ എപ്പിസോഡ് ഹോട്ട്സ്റ്റാര്‍ നീക്കം ചെയ്തിട്ടുണ്ട്.