സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
India-South Africa
‘കിടിലോല്‍ കിടിലം’; ആരാധകരെ ഞെട്ടിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പറക്കും ക്യാച്ച്, വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Monday 15th January 2018 2:46pm

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ഹാര്‍ദ്ദിക് പാണ്ഡ്യ തുടങ്ങിയത് ക്യാച്ച് നഷ്ടപ്പെടുത്തി കൊണ്ടായിരുന്നു. പക്ഷെ അതിന്റെ ക്ഷീണം നിമിഷങ്ങള്‍ക്കകം തന്നെ ഹാര്‍ദ്ദിക് തീര്‍ക്കുകയും ചെയ്തു.

ഇശാന്ത് ശര്‍മ്മയെ ബൗണ്ടറി ലക്ഷ്യമാക്കി വിശിയടിച്ച ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ കഗിസോ റബാഡയെയാണ് പാണ്ഡ്യ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കിയത്.

ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിന്റെ 111ാം ഓവറലായിരുന്നു പാണ്ഡ്യയുടെ കിടിലന്‍ ക്യാച്ച് പിറന്നത്. ഇശാന്ത് ശര്‍മ്മ എറിഞ്ഞ ഷോര്‍ട്ട് ഡെലിവറി റബാഡ സ്‌ക്വയര്‍ ലെഗിലേക്ക് പറത്തി വിടുകയായിരുന്നു. പന്ത് വായുവില്‍ പറന്നുയര്‍ന്നപ്പോഴേക്കും ഓടിയെത്തിയ പാണ്ഡ്യ മുന്നോട്ട് ചാടി പന്തിനെ കൈപ്പിടിയിലൊതുക്കുകയായിരുന്നു.

പാണ്ഡ്യയുടെ ക്യാച്ച് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പാണ്ഡ്യയെ പ്രകീര്‍ത്തിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, ഇന്ത്യ ആറിന് 209 എന്ന നിലയിലാണ്. സെഞ്ച്വറി അടിച്ച നായകന്‍ വിരാട് കോഹ് ലിയും അശ്വിനുമാണ് ക്രീസില്‍. കോഹ്‌ലി സെഞ്ച്വറി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Advertisement