മുംബൈ: ജെറ്റ് എയര്‍വേയ്സ് വിമാനത്തില്‍ വെച്ച് പൈലറ്റ് ഒരു സ്ത്രീയെ വംശീയമായി അധിക്ഷേപിച്ചെന്നും ശാരീരികമായി ആക്രമിച്ചെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്ഭജന് സിങ്. പ്രവാസി ഇന്ത്യക്കാരനായ പൈലറ്റിനെതിരെയാണ് ഗുരുതര ആരോപണവുമായി ഹര്ഭജന് എത്തിയിരിക്കുന്നത്.
ട്വിറ്ററിലൂടെയായിരുന്നു ഹര്ഭജന് പൈലറ്റിനെതിരെ രംഗത്തെത്തിയത്. വിമാനത്തില്‍വെച്ച് പൈലറ്റ് ഒരു സ്ത്രീയെ വംശീയമായി അധിക്ഷേപിച്ചെന്നും ശാരീരികമായി ആക്രമിച്ചെന്നും ഹര്ഭജന് ട്വീറ്റ് ചെയ്തു. സ്ത്രീയുടെ സുഹൃത്തായ ഭിന്നശേഷിക്കാരനായ വ്യക്തിയെയും ഇയാള്‍ അപമാനിച്ചെന്നും ഹര്ഭജന് ട്വീറ്റില്‍ പറയുന്നു.
Not only was he racist but physically assaulted a lady and abused a physically challenged man..absolutely disgraceful &shame on @jetairways
— Harbhajan Turbanator (@harbhajan_singh) April 26, 2017
പൈലറ്റിന്റെ നടപടി ലജ്ജാകരമാണെന്നും ഇയാള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും താരത്തിന്റെ ട്വീറ്റിലുണ്ട്. ചണ്ഡീഗഢ്-മുംബൈ ജെറ്റ് എയര്‍വേസ് വിമാനത്തിലെ പൈലറ്റായ ബേര്ണ്ഡ് ഹോസ്ലിനാണ് ഇത്തരത്തില്‍ പെരുമാറിയതെന്നും മോശമായ ഭാഷയില്‍ “ഇന്ത്യക്കാരായ നിങ്ങള്‍ പുറത്തുപോകണം” എന്ന് പറഞ്ഞെന്നും താരം വ്യക്തമാക്കി.
So called this Bernd Hoesslin a pilot with @jetairways called my fellow indian(u bloody indian get out of my flight)while he is earning here
— Harbhajan Turbanator (@harbhajan_singh) April 26, 2017
പൈലറ്റിനെതിരെ താരം ഗുരുതര ആരോപണങ്ങളുമായി എത്തിയിട്ടും ഇതിനോട് പ്രതികരിക്കാന്‍ ജെറ്റ് എയര്‍വേസ് തയ്യാറായിട്ടില്ല. തന്റെ ഭാര്യയുടെ സുഹൃത്തുക്കളായ പൂജ ഗുജ്റാള്‍ എന്ന സ്ത്രീയ്ക്കും ഇവരുടെ സുഹൃത്തിനുമാണ് അപമാനം നേരിടേണ്ടിവന്നതെന്ന് ഹര്ഭജന് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.