എഡിറ്റര്‍
എഡിറ്റര്‍
നാട്ടിലെത്തിയതില്‍ സന്തോഷമെന്ന് ശ്രീശാന്ത്
എഡിറ്റര്‍
Wednesday 12th June 2013 9:34am

sreesanth

കൊച്ചി: ഐ.പി.എല്‍ ഒത്തുകളിക്കേസില്‍ ജാമ്യം ലഭിച്ച ക്രിക്കറ്റ് താരം ശ്രീശാന്ത് കൊച്ചിയിലെത്തി. ദല്‍ഹി- കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു യാത്ര. രാവിലെ ആറുമണിയോടു കൂടിയാണ് ദല്‍ഹിയില്‍ നിന്ന് തിരിച്ചത്.

തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും തന്നെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. ഒത്തുകളിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ തനിയ്ക്ക് ഒരു പങ്കുമില്ല. അത് തെളിയിക്കാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ട്.

Ads By Google

കേരളത്തില്‍ തിരിച്ചെത്താനും അച്ഛനെയും അമ്മയേയും കാണാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. കഴിഞ്ഞ ദിവസങ്ങളെല്ലാം മറക്കാന്‍ ആഗ്രഹിക്കുകയാണ്. ശത്രുക്കള്‍ക്ക് പോലും തന്റെ ഗതി വരരുതെന്നും ശ്രീശാന്ത് പറഞ്ഞു.

നിയമവഴിയിലൂടെ നിരപരാധിത്വം തെളിയിച്ച് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുകയാണ് തന്റെ ലക്ഷ്യം.അതിനായി ക്ഷമയോടെ കാത്തിരിക്കും. ഇന്നുമുതല്‍ പരിശീലനം തുടങ്ങുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.

വാതുവയ്പ് കേസില്‍ പതിനാലു ദിവസത്തെ ജയില്‍ വാസത്തിനു ശേഷം ഇന്നലെ രാത്രി 8.10 നാണ് ശ്രീശാന്ത് തിഹാര്‍ ജയില്‍ നിന്നു മോചിതനായത്. അതീവരഹസ്യമായി ഒന്നാം നമ്പര്‍ ഗേറ്റിലൂടെയായിരുന്നു താരത്തെ തിഹാര്‍ ജയിലിനു പുറത്തെത്തിച്ചത്.

ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് ഉന്നയിച്ച ആരോപണങ്ങള്‍ കോടതിയെ   ബോധ്യപ്പെടുത്താന്‍ ഡല്‍ഹി പൊലീസിനു കഴിഞ്ഞില്ലെന്ന്   അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വിനയ് കുമാര്‍ ഖന്ന വിലയിരുത്തി.

അങ്കിത് ചവാന്‍, ജിജു ജനാര്‍ദനന്‍ എന്നിവരും ജാമ്യം ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. അജിത് ചാന്ദില ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നില്ല.

Advertisement