പുതുവത്സരത്തില്‍ വീണ്ടുമൊരു ഓര്‍മ്മപ്പെടുത്തലായി ബാലപീഡനങ്ങള്‍ക്കെതിരായ മോഹന്‍ലാലിന്റെ ഹാപ്പി ന്യൂയര്‍ ; ഹ്രസ്വചിത്രം
Malayalam Cinema
പുതുവത്സരത്തില്‍ വീണ്ടുമൊരു ഓര്‍മ്മപ്പെടുത്തലായി ബാലപീഡനങ്ങള്‍ക്കെതിരായ മോഹന്‍ലാലിന്റെ ഹാപ്പി ന്യൂയര്‍ ; ഹ്രസ്വചിത്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 1st January 2020, 12:16 pm

dsകൊച്ചി: പുതിയ ഒരു വര്‍ഷം കൂടി പിറന്നിരിക്കുന്നു. പുതിയവര്‍ഷത്തില്‍ കുഞ്ഞുങ്ങള്‍ക്കെതിരായ ബാലപീഡനങ്ങള്‍ക്കെതിരെ വീണ്ടൊമൊരു ഓര്‍മ്മപ്പെടുത്തലായി മോഹന്‍ലാലിന്റെ ഹസ്വ ചിത്രം ഹാപ്പി ന്യൂയര്‍ മാറുന്നു.

ഡോക്യുമെന്ററിയും ഫിക്ഷനും കൂടികലര്‍ന്ന ഡോക്യുഫിക്ഷന്‍ സ്വഭാവത്തില്‍ ഒരുക്കിയിരിക്കുന്ന ഹാപ്പി ന്യൂ ഇയര്‍ കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ക്കെതിരെ മോഹന്‍ലാലിന്റെ സന്ദേശമടങ്ങിയ ഹ്രസ്വചിത്രമാണ്.

ദിയാസ് ഐഡിയ ഇന്‍ക്യൂബേറ്ററിന്റെ ബാനറില്‍ ദില്‍ജിത്ത് കെ.എന്‍, ആതിര ദില്‍ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാധ്യമ പ്രവര്‍ത്തകനായ ടി.ആര്‍.രതീഷ് സംവിധാനം ചെയ്ത ഹാപ്പി ന്യൂ ഇയറില്‍ ബേബി ദിയ, മാസ്റ്റര്‍ രോഹിത്ത്, രമ്യ തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

ഫോര്‍ട്ട് കൊച്ചിയിലെ പുതുവര്‍ഷത്തിന്റെ യഥാര്‍ഥ ദൃശ്യങ്ങളടക്കം ഉള്‍പ്പെടുത്തിയാണ് ഹസ്വചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video