ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
‘കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ എന്റെ മകനെ തൂക്കിലേറ്റൂ, അതിന് മറ്റുള്ളവരെ ശിക്ഷിക്കരുത്’; ഗുജറാത്ത് പീഡനക്കേസിലെ പ്രതിയുടെ അമ്മ
ന്യൂസ് ഡെസ്‌ക്
Wednesday 10th October 2018 11:25pm

അഹമ്മദാബാദ്: മകന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കണമെന്നും അതിന്റെ പേരില്‍ ഗുജറാത്തിലെ ഇതര-സംസ്ഥാനക്കാരെ ഉപദ്രവിക്കരുതെന്നും നവജാതശിശുവിനെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ അമ്മ.

സെപ്റ്റംബര്‍ 28ന് 14 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ചെന്നാരോപിച്ച് ഹിന്ദി സംസാരിക്കുന്നവര്‍ക്കെതിരെ അക്രമം ശക്തമായ സാഹചര്യത്തിലാണ് പ്രതിയുടെ അമ്മ രംഗത്തെത്തിയത്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ഹിന്ദിക്കാര്‍ക്കെതിരെ വ്യാപക ആക്രമണമാണ് ഗുജറാത്തികള്‍ അഴിച്ചുവിടുന്നത്.

” എന്റെ മകനെ തൂക്കികൊല്ലൂ. പക്ഷെ അതിന്റെ പേരില്‍ നിരപരാധികളായ ബീഹാറികളെ ഉപദ്രവിക്കരുത്. അവര്‍ തെറ്റെന്നും ചെയ്തിട്ടില്ലല്ലോ” മാധ്യമങ്ങള്‍ക്ക് മുന്നില്‍ കേണപേക്ഷിച്ചുകൊണ്ട് രമാദേവി പറഞ്ഞു.

ALSO READ: നീരവ് മോദിയുമായും മല്യയുമായും സൗഹൃദം സ്ഥാപിച്ചവരാണ് ഞങ്ങളെ റെയ്ഡ് ചെയ്യുന്നത്; പ്രധാനമന്ത്രിക്കെതിരെ കെജ്‌രിവാള്‍

ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നും ഗുജറാത്തിലെത്തുന്ന കുടിയേറ്റക്കാരെ നിരന്തരം വേട്ടയാടുന്നുണ്ട്. ബീഹാര്‍ സ്വദേശിയായ യുവാവിനെ ആണ് പതിനാല് മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു എന്ന് ആരോപിച്ചു ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊലപാതകത്തില്‍ പ്രതി ചേര്‍ത്ത യുവാവിന്റെ അമ്മ ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. ‘മകന്‍ തെറ്റ് ചെയ്തതായി തെളിഞ്ഞാല്‍ മുഖം നോക്കാത്തതെ നടപടി സ്വീകരിക്കണമെന്നും, അല്ലാത്ത പക്ഷം അവനെ ചെയ്യാത്ത കുറ്റത്തിന് വേട്ടയാടരുതെന്ന് എന്നും’ അമ്മ രമാദേവി കോടതിയില്‍ പറഞ്ഞു.

സരണ്‍ ജില്ലയിലെ മജ്ജി ബ്ലോക്കിലെ നട്വര്‍ കംഗോയി ഗ്രാമത്തിലാണ് ഇവര്‍ താമസിക്കുന്നത്.

ALSO READ: ആഗ്രഹം പൂവണിഞ്ഞു; ടോക്കിയോ ഒളിംപിക്‌സിന് മത്സരിക്കാന്‍ 51 അംഗ അഭയാര്‍ത്ഥി ടീമും

‘പലപ്പോഴും അവന്‍ അസാധാരണമായി പെരുമാറിയിട്ടുണ്ട്. അന്ന് അവനു മാനസീകമായി വല്ല പ്രശ്നവും ഉണ്ടോ എന്ന് ചിന്തിച്ചിരുന്നു. അഞ്ചാം ക്ലാസ്സുവരെ മാത്രമാണ് അവന്‍ പഠിച്ചത്. ഞങ്ങള്‍ക്ക് നാല് മക്കളാണുള്ളത്. അതില്‍ മൂന്നാമനാണ് അവന്‍. രണ്ട് വര്‍ഷം മുന്‍പ് അവന്‍ വീട് വിട്ടു പോയി. ഏതാനും മാസം മുന്‍പ് വരെ അവന്‍ എവിടെ ആണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു’. അച്ഛന്‍ സവാലിയ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പീഡനം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം നിരവധി പേരാണ് ഗുജറാത്തില്‍ അക്രമത്തിനിരയായത്. ഒട്ടനവധിപേര്‍ നാട്ടിലേക്ക് മടങ്ങി. അധികവും ബീഹാില്‍ നിന്നും യു.പിയില്‍ നിന്നുമുള്ളവരാണ്. സംഭവത്തിന് ശേഷം 60,000 ത്തിലധികം ഹിന്ദിഭാഷാകുടിയേറ്റക്കാര്‍ ഗുജറാത്ത് വിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പീഡന സംഭവത്തിന്റെ മറവില്‍ ഗുജറാത്തില്‍ നടക്കുന്നത് വംശീയാക്രമണമാണെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ പ്രതികരിച്ചു.

WATCH THIS VIDEO:

Advertisement