ഫലസ്തീനിലെ ഇസ്രഈൽ അതിക്രമം നേരിട്ട് വന്ന് മനസിലാക്കണം; ഇലോൺ മസ്കിനെ ഗസയിലേക്ക് ക്ഷണിച്ച് ഹമാസ്
World News
ഫലസ്തീനിലെ ഇസ്രഈൽ അതിക്രമം നേരിട്ട് വന്ന് മനസിലാക്കണം; ഇലോൺ മസ്കിനെ ഗസയിലേക്ക് ക്ഷണിച്ച് ഹമാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th November 2023, 4:04 pm

ഗസ: ഫലസ്തീനിൽ ഇസ്രഈൽ നടത്തിയ അതിക്രമങ്ങളുടെ വ്യാപ്തി നേരിട്ട് മനസിലാക്കുന്നതിനായി ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്കിനെ ഗസയിലേക്ക് ക്ഷണിച്ച് ഹമാസ്.

ഹമാസിന്റെ മുതിർന്ന നേതാവായ ഒസാമ ഹംദാനാണ് മസ്കിനെ ഗസയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

ഇസ്രഈൽ ആക്രമണങ്ങളിൽ തകർന്നടിഞ്ഞ ഗസയിലെ സ്ഥലങ്ങളും, സൈന്യം നടത്തിയ കൂട്ടകൊലകളുടെ വ്യാപ്തിയും നേരിട്ട് കണ്ട് ഇലോൺ മസ്‌ക് മനസിലാക്കണമെന്ന് ഹമാസ് പ്രതിനിധി പറഞ്ഞു.

ഇസ്രഈലുമായുള്ള ബന്ധത്തിൽ അമേരിക്ക അവലോകനം നടത്തണമെന്നും, ഇസ്രഈലിന് ആയുധങ്ങൾ നൽകുന്നത് നിർത്തണമെന്നും ഹമാസ് പ്രതിനിധികൾ യു.എസിനോട് ആവശ്യപ്പെട്ടു.

കൂടാതെ അവശിഷ്ടങ്ങൾക്കിടയിൽ പെട്ടുകിടക്കുന്ന മൃതദേഹങ്ങൾ പുറത്തെടുക്കാൻ ലോക രാജ്യങ്ങൾ പ്രത്യേക സിവിൽ ഡിഫൻസ് ടീമുകളെ ഫലസ്തീനിലേക്ക് അയക്കണമെന്നും ഹമാസ് പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം ഫലസ്തീനിൽ ഇസ്രഈൽ നടത്തുന്ന തീവ്രവാദം ഇല്ലാതാക്കണമെന്നും രാജ്യത്തിന്റെ പുനർനിർമാണത്തിന് താൻ തയ്യാറാണെന്നും മസ്‌ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസ് പ്രതിനിധിയുടെ ക്ഷണം.

അതേസമയം മസ്കിന്റെ നിലപാടുകൾ ജൂതവിരുദ്ധയെന്ന് ചൂണ്ടിക്കാട്ടി ഇസ്രഈൽ വ്യാപകമായ വിമർശനങ്ങൾ ഉയർത്തിരുന്നു.

തുടർന്ന് ആപ്പിൾ അടക്കമുള്ള വൻകിട കമ്പനികൾ എക്സിന് പരസ്യം നൽകുന്നതിൽ നിന്ന് പിന്മാറുകയുമുണ്ടായി.

CONTENT HIGHLIGHT: Hamas invites Elon musk to witness Israeli atrocities in Gaza

ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, അഭിമുഖങ്ങള്‍

1) ഗസയുടെ 75 വര്‍ഷത്തെ ചരിത്രം; എങ്ങിനെയാണ് ഹമാസിന്റെ ആക്രമണമുണ്ടാകുന്നത്? (24/11/2023)

2) മൊസാദിന്റെ സുഹൃത്ത്, ഇസ്രഈല്‍ പിടിച്ചെടുത്ത ഇസ്രഈല്‍ കപ്പലിന്റെ ഉടമസ്ഥന്‍; ആരാണ് റാമി ഉന്‍ഗര്‍ ?(22/11/2023)

3) ബ്രീട്ടീഷ് ഇന്ത്യയിലെ പാഠപുസ്തകത്തിലുള്ള ഫലസ്തീനും ഭൂപടത്തിലില്ലാത്ത ഇസ്രഈലും (21/11/2023)

4) ഇസ്രഈലും അധിനിവേശവും(10/11/2023)

5) ഫലസ്തീനികളില്‍ ചെറിയൊരു വിഭാഗം എന്ത്‌കൊണ്ട് അക്രമാസക്തരാകുന്നു; ആറ് ചരിത്ര കാരണങ്ങള്‍(31/10/2023)

6) ഇസ്രഈല്‍ ആശുപത്രികളെ എല്ലാ കാലത്തും ആക്രമിച്ചിരുന്നു; ചരിത്രത്തില്‍ നിന്നും 5 തെളിവുകള്‍(26/10/2023)

7) ഫലസ്തീന്‍ രാഷ്ട്രീയം മാറുന്നുണ്ട് ഹമാസും(28/10/2023)

8) ഫലസ്തീനിലേക്ക് ഇനി അധികം ദൂരമില്ല(13/10/2023)

9) ഇസ്രഈലിന്റേത് ഉടമ്പികളോ കരാറുകളോ അംഗീകരിക്കാത്ത ചരിത്രം; ഫലസ്തീനികളുടെ മുന്നിലുള്ള ഏകവഴി പോരാട്ടം (10/10/2023)

10) സമീകരിക്കാനാകില്ല ഇസ്രഈലി ഭികരതയോട് ഹമാസിനെ(08/10/2023)